Joshua 18:15 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
തെക്കേ അതിര് കിര്യത്ത്-യെയാരീമിന്‍റെ അതിര്‍ത്തിയില്‍ ആരംഭിച്ച് പടിഞ്ഞാറ് നെപ്തോഹ അരുവിയുടെ ഉറവിടത്തിലേക്കു പോകുന്നു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
തെക്കെഭാഗം കിര്യത്ത്-യെയാരീമിന്റെ അറ്റത്തു തുടങ്ങി പടിഞ്ഞാറോട്ടു നെപ്തോഹവെള്ളത്തിന്റെ ഉറവുവരെ ചെല്ലുന്നു.
Malayalam 1992 MBSI
തെക്കെഭാഗം കിര്‍യ്യത്ത്-യെയാരീമിന്റെ അറ്റത്തുള്ള തുടങ്ങി പടിഞ്ഞാറോട്ടു നെപ്തോഹവെള്ളത്തിന്റെ ഉറവുവരെ ചെല്ലുന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
തെക്കെ അതിർ കിര്യത്ത്-യെയാരീമിന്റെ സമീപത്തു നിന്ന് തുടങ്ങി പടിഞ്ഞാറോട്ട് നെപ്തോഹ ഉറവുവരെ ചെല്ലുന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
തെക്കേഭാഗം കിര്യത്ത്-യെയാരീമിന്‍റെ അറ്റത്തു തുടങ്ങി പടിഞ്ഞാറോട്ട് നെപ്തോഹവെള്ളത്തിന്‍റെ ഉറവുവരെ ചെല്ലുന്നു.
Malayalam Bible POC-ML 2013
തെക്കുഭാഗം കിരിയാത്‌യെയാറിമിന്‍െറ പ്രാന്തങ്ങളില്‍ ആരംഭിക്കുന്നു. അവിടെനിന്ന്‌ അത്‌ എഫ്രാണില്‍ നെഫ്‌തോവനീരുറവ വരെ ചെല്ലുന്നു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
തെക്കേ ഭാഗം പടിഞ്ഞാറ് കിര്യത്ത്-യെയാരീമിന്റെ അതിരുമുതൽ നെപ്തോഹാ നീരുറവകളിൽ എത്തുന്നു.