Joshua 18:16 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അവിടെനിന്ന് അത് ബെന്‍-ഹിന്നോംതാഴ്വരയുടെ എതിര്‍വശത്തും രെഫായീംതാഴ്വരയുടെ വടക്കുവശത്തുമുള്ള മലയുടെ അടിവാരത്തു ചെന്ന് ഹിന്നോംതാഴ്വര കടന്ന് യെബൂസ്യപര്‍വതത്തിന്‍റെ ചരിവില്‍ക്കൂടി ഏന്‍-രോഗേലിലേക്കു പോകുന്നു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
പിന്നെ ആ അതിർ ബെൻ-ഹിന്നോം താഴ്‌വരക്കെതിരെയും രെഫായീംതാഴ്‌വരയുടെ വടക്കുവശത്തും ഉള്ള മലയുടെ അറ്റംവരെ ചെന്നു ഹിന്നോംതാഴ്‌വരയിൽ കൂടി തെക്കോട്ടു യെബൂസ്യപർവ്വതത്തിന്റെ പാർശ്വംവരെയും ഏൻ-രോഗേൽവരെയും ഇറങ്ങി
Malayalam 1992 MBSI
പിന്നെ ആ അതിര്‍ ബെന്‍ -ഹിന്നോംതാഴ്വരക്കെതിരെയും രെഫായീംതാഴ്വരയുടെ വടക്കുവശത്തും ഉള്ള മലയുടെ അറ്റംവരെ ചെന്നു ഹിന്നോംതാഴ്വരയില്‍ കൂടി തെക്കോട്ടു യെബൂസ്യപര്‍വ്വതത്തിന്റെ പാര്‍ശ്വംവരെയും ഏന്‍ -രോഗേല്‍വരെയും ഇറങ്ങി
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
പിന്നെ ആ അതിർ ബെൻ-ഹിന്നോം താഴ്‌വരക്കെതിരെയും രെഫായീംതാഴ്‌വരയുടെ വടക്കുവശത്തുള്ള മലയുടെ അറ്റംവരെ ചെന്ന് ഹിന്നോം താഴ്‌വരയിൽ കൂടെ തെക്കോട്ട് യെബൂസ്യപർവ്വതത്തിന്റെ പാർശ്വംവരെയും ഏൻ-രോഗേൽവരെയും ഇറങ്ങി
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
പിന്നെ ആ അതിര്‍ ബെന്‍-ഹിന്നോം താഴ്വരയ്ക്കെതിരേയും രെഫായീംതാഴ്വരയുടെ വടക്കുവശത്തും ഉള്ള മലയുടെ അറ്റംവരെ ചെന്ന് ഹിന്നോംതാഴ്വരയിൽക്കൂടി തെക്കോട്ടു യെബൂസ്യപര്‍വതത്തിന്‍റെ പാര്‍ശ്വംവരെയും ഏന്‍-രോഗേൽവരെയും ഇറങ്ങി വടക്കോട്ടു തിരിഞ്ഞ്
Malayalam Bible POC-ML 2013
അനന്തരം, അത് താഴോട്ട് റഫായിം താഴ്‌വരയുടെ വടക്കേ അറ്റത്തുള്ള ഹിന്നോമിന്‍െറ മകന്‍െറ താഴ്‌വരയ്‌ക്കു അഭിമുഖമായി നില്‍ക്കുന്ന പര്‍വതത്തിന്‍െറ അതിര്‍ത്തിവരെയും എത്തുന്നു. വീണ്ടും ഹിന്നോംതാഴ്‌വരയിലൂടെയിറങ്ങി ജബൂസ്യരുടെ ദേശത്തിന്‍െറ തെക്കു ഭാഗത്തുകൂടെ താഴെ എന്‍റോഗെലില്‍ എത്തുന്നു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
പിന്നെ ആ അതിര് രെഫായീം താഴ്വരയുടെ വടക്കുവശത്തുള്ള ബെൻ-ഹിന്നോം താഴ്വരയുടെ എതിരേയുള്ള കുന്നിന്റെ അടിവാരത്തേക്കിറങ്ങുന്നു. പിന്നെ യെബൂസ്യപട്ടണത്തിന്റെ തെക്കേ ചരിവിൽക്കൂടി ഹിന്നോം താഴ്വരയിലേക്കു തുടരുകയും ഏൻ-രോഗേൽവരെ എത്തുകയും ചെയ്യുന്നു.