Joshua 18:19 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
പിന്നീട് ബേത്ത്-ഹൊഗ്‍ലായുടെ വടക്കേ ചരുവില്‍ക്കൂടി കടന്നു യോര്‍ദ്ദാന്‍നദിയുടെ പതനസ്ഥലമായ ചാവുകടലിന്‍റെ വടക്കേ അറ്റത്ത് അവസാനിക്കുന്നു. ഇതാണ് അതിന്‍റെ തെക്കേ അതിര്.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
പിന്നെ ആ അതിർ വടക്കോട്ടു ബേത്ത്-ഹൊഗ്ലയുടെ മലഞ്ചരിവുവരെ കടന്നു തെക്കു യോർദ്ദാന്റെ അഴിമുഖത്തു ഉപ്പുകടലിന്റെ വടക്കെ അറ്റത്തു അവസാനിക്കുന്നു.
Malayalam 1992 MBSI
പിന്നെ ആ അതിര്‍ വടക്കോട്ടു ബേത്ത്-ഹൊഗ്ളയുടെ മലഞ്ചരിവുവരെ കടന്നു തെക്കു യോര്‍ദ്ദാന്റെ അഴിമുഖത്തു ഉപ്പുകടലിന്റെ വടക്കെ അറ്റത്തു അവസാനിക്കുന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
പിന്നെ ആ അതിർ വടക്കോട്ട് ബേത്ത്-ഹൊഗ്ലയുടെ മലഞ്ചരിവുവരെ കടന്ന് തെക്ക് യോർദ്ദാന്റെ നദീമുഖത്ത് ചാവുകടലിന്റെ വടക്കെ അറ്റത്ത് അവസാനിക്കുന്നു. ഇതു തെക്കെ അതിർ.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
പിന്നെ ആ അതിര്‍ വടക്കോട്ട് ബേത്ത്-ഹൊഗ്ലയുടെ മലഞ്ചരിവുവരെ കടന്ന് തെക്ക് യോര്‍ദ്ദാന്‍റെ അഴിമുഖത്ത് ഉപ്പുകടലിന്‍റെ വടക്കേ അറ്റത്ത് അവസാനിക്കുന്നു. ഇതു തെക്കേ അതിര്‍.
Malayalam Bible POC-ML 2013
ബത്‌ഹോഗ്‌ലായുടെ വടക്കു ഭാഗത്തുകൂടി ജോര്‍ദാന്‍െറ തെക്കേ അറ്റത്തുള്ള ഉപ്പുകടലിന്‍െറ വടക്കേ അറ്റത്തു കിടക്കുന്ന ഉള്‍ക്കടലില്‍ അവസാനിക്കുന്നു. ഇതാണ് തെക്കേ അതിര്‍ത്തി.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
പിന്നെ അത് ബേത്-ഹൊഗ്ലായുടെ വടക്കേ ചരിവിൽ ചെന്ന് ഉപ്പുകടലിന്റെ വടക്കേ ഉൾക്കടലിൽ യോർദാന്റെ അഴിമുഖത്ത് തെക്കുഭാഗത്ത് അവസാനിക്കുന്നു. ഇതായിരുന്നു തെക്കേ അതിര്.