Joshua 18:20 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
കിഴക്കേ അതിര് യോര്‍ദ്ദാന്‍നദി ആണ്. ബെന്യാമീന്‍ഗോത്രത്തിലെ കുടുംബങ്ങള്‍ക്ക് അവകാശമായി ലഭിച്ച ദേശത്തിന്‍റെ അതിരുകള്‍ ഇവയാകുന്നു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ഇതു തെക്കെ അതിർ. അതിന്റെ കിഴക്കെ അതിർ യോർദ്ദാൻ ആകുന്നു; ഇതു ബെന്യാമീൻ മക്കൾക്കു കുടുംബംകുടുംബമായി കിട്ടിയ അവകാശത്തിന്റെ ചുറ്റുമുള്ള അതിരുകൾ.
Malayalam 1992 MBSI
ഇതു തെക്കെ അതിര്‍, അതിന്റെ കിഴക്കെ അതിര്‍ യോര്‍ദ്ദാന്‍ ആകുന്നു; ഇതു ബെന്യാമീന്‍ മക്കള്‍ക്കു കുടുംബംകുടുംബമായി കിട്ടിയ അവകാശത്തിന്റെ ചുറ്റുമുള്ള അതിരുകള്‍.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
കിഴക്കെ അതിർ യോർദ്ദാൻ ആകുന്നു; ഇതാകുന്നു ബെന്യാമീൻ ഗോത്രത്തിന് കുടുംബംകുടുംബമായി കിട്ടിയ അവകാശത്തിന്റെ അതിരുകൾ.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അതിന്‍റെ കിഴക്കേ അതിര്‍ യോര്‍ദ്ദാന്‍ ആകുന്നു; ഇത് ബെന്യാമീന്‍മക്കള്‍ക്ക് കുടുംബംകുടുംബമായി കിട്ടിയ അവകാശത്തിന്‍റെ ചുറ്റുമുള്ള അതിരുകള്‍.
Malayalam Bible POC-ML 2013
കിഴക്കേ അതിര്‍ത്തി ജോര്‍ദാന്‍ ആണ്‌. ബഞ്ചമിന്‍ഗോത്രത്തിന്‌ കുടുംബക്രമമനുസരിച്ചു ലഭി ച്ചഅവകാശത്തിന്‍െറ അതിര്‍ത്തികളാണിവ.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
കിഴക്കുവശത്തെ അതിര് യോർദാൻനദിയായിരുന്നു. ബെന്യാമീൻഗോത്രത്തിന് കുലംകുലമായി കിട്ടിയ അവകാശത്തിന്റെ എല്ലാവശങ്ങളിലുമുള്ള അതിരുകൾ ഇവയായിരുന്നു.