Joshua 18:4 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ഓരോ ഗോത്രത്തില്‍നിന്നും മൂന്നുപേരെ വീതം തിരഞ്ഞെടുക്കുക. അവര്‍ ദേശം ചുറ്റി നടന്ന്, അവര്‍ക്ക് അവകാശമായി ലഭിക്കേണ്ട ഭൂമിയെ സംബന്ധിച്ചുള്ള വിവരങ്ങള്‍ രേഖപ്പെടുത്തിക്കൊണ്ട് എന്‍റെ അടുക്കല്‍ മടങ്ങിവരട്ടെ.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ഓരോ ഗോത്രത്തിന്നു മുമ്മൂന്നു പേരെ നിയമിപ്പിൻ; ഞാൻ അവരെ അയക്കും; അവർ പുറപ്പെട്ടു ദേശത്തുകൂടി സഞ്ചരിച്ചു തങ്ങൾക്കു അവകാശം കിട്ടേണ്ടുംപ്രകാരം കണ്ടെഴുതി എന്റെ അടുക്കൽ മടങ്ങിവരേണം.
Malayalam 1992 MBSI
ഔരോ ഗോത്രത്തിന്നു മുമ്മൂന്നു പേരെ നിയമിപ്പിന്‍; ഞാന്‍ അവരെ അയക്കും; അവര്‍ പുറപ്പെട്ടു ദേശത്തുകൂടി സഞ്ചരിച്ചു തങ്ങള്‍ക്കു അവകാശം കിട്ടേണ്ടുംപ്രകാരം കണ്ടെഴുതി എന്റെ അടുക്കല്‍ മടങ്ങിവരേണം.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ഓരോ ഗോത്രത്തിൽ നിന്ന് മൂന്നു പേരെ വീതം നിയമിപ്പീൻ; അവർ ദേശം ചുറ്റിനടന്ന് തങ്ങൾക്ക് അവകാശമായി കിട്ടേണ്ട ഭൂമി സംബന്ധിച്ചുള്ള വിവരങ്ങളുമായി എന്റെ അടുക്കൽ മടങ്ങിവരേണം.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ഓരോ ഗോത്രത്തിനും മുമ്മൂന്നുപേരെ നിയമിപ്പിന്‍; ഞാന്‍ അവരെ അയയ്ക്കും; അവര്‍ പുറപ്പെട്ട് ദേശത്തുകൂടി സഞ്ചരിച്ച് തങ്ങള്‍ക്ക് അവകാശം കിട്ടേണ്ടുംപ്രകാരം കണ്ടെഴുതി എന്‍റെ അടുക്കൽ മടങ്ങിവരേണം.
Malayalam Bible POC-ML 2013
ഓരോ ഗോത്രത്തില്‍ നിന്നു മൂന്നു പേരെ വീതം തിരഞ്ഞെടുക്കുവിന്‍. ഞാന്‍ അവരെ ആ ദേശത്തേക്ക്‌ അയയ്‌ക്കാം. അവര്‍ ചുറ്റിസഞ്ചരിച്ചു തങ്ങള്‍ കൈവശമാക്കാന്‍ ഉദ്‌ദേശിക്കുന്ന ഭാഗത്തിന്‍െറ വിവരങ്ങള്‍ ശേഖരിച്ചുകൊണ്ടു വരട്ടെ.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ഓരോ ഗോത്രത്തിൽനിന്നും മൂന്നുപേരെ നിയമിക്കുക. അവർ ദേശം നിരീക്ഷിച്ച്, ഓരോ ഗോത്രത്തിനും കിട്ടേണ്ട അവകാശമനുസരിച്ച് വിവരണം തയ്യാറാക്കാൻ ഞാൻ അവരെ അയയ്ക്കും. അവർ വിവരണവുമായി എന്റെ അടുക്കൽ മടങ്ങിവരേണം.