Joshua 19:10 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
മൂന്നാമത്തെ നറുക്കു സെബൂലൂന്‍ഗോത്രത്തിലെ കുടുംബങ്ങള്‍ക്കു വീണു. സാരീദ് വരെയുള്ള ദേശമായിരുന്നു അവര്‍ക്ക് അവകാശമായി ലഭിച്ചത്.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
സെബൂലൂൻമക്കൾക്കു കുടുംബംകുടുംബമായി മൂന്നാമത്തെ നറുക്കു വന്നു; അവരുടെ അവകാശത്തിന്റെ അതിർ സാരീദ് വരെ ആയിരുന്നു.
Malayalam 1992 MBSI
അവരുടെ അതിര്‍ പടിഞ്ഞാറോട്ടു മരലയിലേക്കു കയറി ദബ്ബേശെത്ത്വരെ ചെന്നു യൊക്നെയാമിന്നെതിരെയുള്ള തോടുവരെ എത്തുന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
മൂന്നാമത്തെ നറുക്ക് സെബുലൂൻ ഗോത്രത്തിനായിരുന്നു. കുടുംബങ്ങളായി അവരുടെ അവകാശത്തിന്റെ അതിർ സാരീദ് വരെ ആയിരുന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
സെബൂലൂന്‍മക്കള്‍ക്ക് കുടുംബംകുടുംബമായി മൂന്നാമത്തെ നറുക്കു വന്നു; അവരുടെ അവകാശത്തിന്റെ അതിര്‍ സാരീദ്‍വരെ ആയിരുന്നു.
Malayalam Bible POC-ML 2013
സെബുലൂണ്‍ ഗോത്രത്തിലെ കുടുംബങ്ങള്‍ക്ക് മൂന്നാമത്തെനറുക്കുവീണു. അവരുടെ അതിര്‍ത്തി സാരിദ്‌വരെ നീണ്ടുകിടക്കുന്നു. അവിടെനിന്ന് അതു പടിഞ്ഞാറോട്ടു നീങ്ങി,
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
മൂന്നാമത്തെ നറുക്ക് കുലംകുലമായി സെബൂലൂൻ ഗോത്രത്തിനുവീണു. അവരുടെ അവകാശത്തിന്റെ അതിര് സാരീദുവരെ ചെന്നു.