Joshua 19:29 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
പിന്നീട് ആ അതിര് രാമായിലേക്കും കോട്ടകളാല്‍ സുരക്ഷിതമാക്കപ്പെട്ട സോരിലേക്കും തിരിയുന്നു. പിന്നീട് ഹോസായില്‍ കൂടി ആ അതിര് മെഡിറ്ററേനിയന്‍ സമുദ്രത്തില്‍ അവസാനിക്കുന്നു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
പിന്നെ ആ അതിർ രാമയിലേക്കും ഉറപ്പുള്ള പട്ടണമായ സോരിലേക്കും തിരിയുന്നു. പിന്നെ ആ അതിർ ഹോസയിലേക്കു തിരിഞ്ഞു അക്സീബ് ദേശത്തു സമുദ്രത്തിങ്കൽ അവസാനിക്കുന്നു.
Malayalam 1992 MBSI
ഉമ്മ, അഫേക്, രെഹോബ് മുതലായ ഇരുപത്തുരണ്ടു പട്ടണവും അവയുടെ ഗ്രാമങ്ങളും അവര്‍ക്കുംണ്ടായിരുന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
പിന്നെ ആ അതിർ രാമയിലേക്കും ഉറപ്പുള്ള പട്ടണമായ സോരിലേക്കും തിരിയുന്നു. പിന്നെ അത് ഹോസയിലേക്ക് തിരിഞ്ഞ് അക്സീബ് ദേശത്ത് സമുദ്രത്തിൽ അവസാനിക്കുന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
പിന്നെ ആ അതിര് രാമായിലേക്കും ഉറപ്പുള്ള പട്ടണമായ സോരിലേക്കും തിരിയുന്നു. പിന്നെ ആ അതിര്‍ ഹോസയിലേക്കു തിരിഞ്ഞ് സക്സീബ് ദേശത്ത് സമുദ്രത്തിങ്കൽ അവസാനിക്കുന്നു.
Malayalam Bible POC-ML 2013
പിന്നീട് അത് റാമായില്‍ കോട്ടകളാല്‍ ചുറ്റപ്പെട്ട ടയിര്‍പട്ടണത്തിലെത്തി ഹോസായിലേക്കു തിരിഞ്ഞ് കടല്‍വരെ എത്തുന്നു. മഹ്‌ലാബ്, അക്‌സീബ്,
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ആ അതിര് പിന്നീട് രാമായിലേക്കും കോട്ടയാൽ ചുറ്റപ്പെട്ട സോർപട്ടണത്തിലേക്കും തിരിഞ്ഞ്, ഹോസയിലേക്കുചെന്ന് അക്സീബ്, ഉമ്മ, അഫേക്ക്, രെഹോബ്, എന്നീ പട്ടണങ്ങളുടെ മേഖലയിൽ, മെഡിറ്ററേനിയൻ സമുദ്രത്തിൽ അവസാനിക്കുന്നു. ഇരുപത്തിരണ്ടു പട്ടണങ്ങളും അവയുടെ ഗ്രാമങ്ങളും അവർക്കുണ്ടായിരുന്നു.