Joshua 19:33 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അവരുടെ അവകാശമായി ലഭിച്ച ദേശത്തിന്‍റെ അതിര് ഹേലെഫില്‍ സാനന്നീമിലെ കരുവേലകച്ചുവട്ടില്‍നിന്ന് ആരംഭിച്ച് അദാമീ-നേക്കെബിലും യബ്ന്യോലിലും കൂടി ലാക്കൂമില്‍ ചെന്ന് യോര്‍ദ്ദാനില്‍ അവസാനിക്കുന്നു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അവരുടെ അതിർ ഹേലെഫും സാനന്നീമിലെ കരുവേലകവും തുടങ്ങി അദാമീ-നേക്കെബിലും യബ്നോലിലും കൂടി ലക്കൂംവരെ ചെന്നു യോർദ്ദാങ്കൽ അവസാനിക്കുന്നു.
Malayalam 1992 MBSI
പിന്നെ ആ അതിര്‍ പടിഞ്ഞാറോട്ടു അസ്നോത്ത്-താബോരിലേക്കു തിരിഞ്ഞു അവിടെനിന്നു ഹൂക്കോക്കിലേക്കു ചെന്നു തെക്കുവശത്തു സെബൂലൂനോടും പിടിഞ്ഞാറുവശത്തു ആശേരിനോടും കിഴക്കുവശത്തു യോര്‍ദ്ദാന്യ യെഹൂദയോടും തൊട്ടിരിക്കുന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അവരുടെ അതിർ ഹേലെഫിൽ സാനന്നീമിലെ കരുവേലകച്ചുവട്ടിൽ തുടങ്ങി അദാമീ-നേക്കെബിലും യബ്നോലിലും കൂടെ ലക്കൂം വരെ ചെന്ന് യോർദ്ദാനിൽ അവസാനിക്കുന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അവരുടെ അതിര് ഹേലെഫും സാനന്നീമിലെ കരുവേലകവും തുടങ്ങി അദാമീ-നേക്കെബിലും യബ്നോലിലുംകൂടി ലക്കൂംവരെ ചെന്ന് യോര്‍ദ്ദാങ്കൽ അവസാനിക്കുന്നു.
Malayalam Bible POC-ML 2013
അവരുടെ അതിര്‍ത്തി ഹേലഫില്‍ സനാമിനിലെ ഓക്കു വൃക്‌ഷങ്ങളുടെ ഇടയില്‍ നിന്നു തുടങ്ങി അദാമിനെക്കബ്, യബ്‌നേല്‍ എന്നിവിടങ്ങളിലൂടെ ലാക്കും കടന്ന് ജോര്‍ദാനില്‍ എത്തുന്നു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അവരുടെ അതിര് ഹേലെഫും സാനന്നീമിലെ കരുവേലകവും തുടങ്ങി, അദാമീ-നെക്കേബ്, യബ്നേൽ, ലക്കൂം എന്നിവ കടന്ന്, യോർദാൻനദിയിൽ അവസാനിക്കുന്നു.