Joshua 19:50 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
എഫ്രയീം മലമ്പ്രദേശത്തുള്ള തിമ്നത്ത്-സേരഹ് എന്ന പട്ടണം യോശുവ ആവശ്യപ്പെടുകയും സര്‍വേശ്വരന്‍ കല്പിച്ചതുപോലെ ആ സ്ഥലം അദ്ദേഹത്തിനു വിട്ടുകൊടുക്കുകയും ചെയ്തു. ആ പട്ടണം വീണ്ടും പണിത് അദ്ദേഹം അവിടെ പാര്‍ത്തു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അവൻ ചോദിച്ച പട്ടണമായി എഫ്രയീംമലനാട്ടിലുള്ള തിമ്നത്ത്-സേരഹ് അവർ യഹോവയുടെ കല്പനപ്രകാരം അവന്നു കൊടുത്തു; അവൻ ആ പട്ടണം പണിതു അവിടെ പാർത്തു.
Malayalam 1992 MBSI
ഇവ പുരോഹിതനായ ഏലെയാസാരും നൂന്റെ മകനായ യോശുവയും യിസ്രായേല്‍മക്കളുടെ ഗോത്രപിതാക്കന്മാരില്‍ പ്രധാനികളും ശീലോവില്‍ സമാഗമനക്കുടാരത്തിന്റെ വാതില്‍ക്കല്‍ യഹോവയുടെ സന്നിധിയില്‍വെച്ചു ചീട്ടിട്ടു അവകാശമായി വിഭാഗിച്ചു കൊടുത്ത അവകാശങ്ങള്‍ ആകുന്നു. ഇങ്ങനെ ദേശവിഭാഗം അവസാനിച്ചു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
എഫ്രയീംമലനാട്ടിലുള്ള തിമ്നത്ത്-സേരഹ് അവൻ ചോദിക്കയും അവർ യഹോവയുടെ കല്പനപ്രകാരം അത് അവന് കൊടുക്കുകയും ചെയ്തു; അവൻ ആ പട്ടണം വീണ്ടും പണിത് അവിടെ പാർത്തു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അവന്‍ ചോദിച്ച പട്ടണമായി എഫ്രയീംമലനാട്ടിലുള്ള തിമ്നത്ത്-സേരഹ് അവര്‍ യഹോവയുടെ കല്പനപ്രകാരം അവനു കൊടുത്തു; അവന്‍ ആ പട്ടണം പണിത് അവിടെ പാര്‍ത്തു.
Malayalam Bible POC-ML 2013
അവന്‍ ചോദി ച്ചഎഫ്രായിമിന്‍െറ മലമ്പ്രദേശത്തുള്ള തിമ്‌നത്ത് സേരാപട്ടണം കര്‍ത്താവിന്‍െറ കല്‍പനയനുസരിച്ച് അവനു കൊടുത്തു. അവന്‍ ആ പട്ടണം പുതുക്കിപ്പണിത് അവിടെ വാസമുറപ്പിച്ചു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അദ്ദേഹം ആവശ്യപ്പെട്ട പട്ടണമായ എഫ്രയീംമലനാട്ടിലെ തിമ്നത്ത്-സേരഹ് എന്ന പട്ടണംതന്നെ അദ്ദേഹത്തിനു കൊടുത്തു. അവൻ ആ പട്ടണം പുതുക്കിപ്പണിത് അവിടെ താമസിച്ചു.