Joshua 19:51 — Compare Translations

6 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
പുരോഹിതനായ എലെയാസാരും നൂനിന്‍റെ പുത്രനായ യോശുവയും ഇസ്രായേല്‍ഗോത്രങ്ങളിലെ നേതാക്കന്മാരും ശീലോവില്‍ തിരുസാന്നിധ്യകൂടാരത്തിന്‍റെ കവാടത്തില്‍ സര്‍വേശ്വരസന്നിധിയില്‍ ഒരുമിച്ചു കൂടി ദേശം നറുക്കിട്ടു വിഭജിച്ചു. ഇങ്ങനെ അവര്‍ ദേശവിഭജനം പൂര്‍ത്തിയാക്കി.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ഇവ പുരോഹിതനായ ഏലെയാസാരും നൂന്റെ മകനായ യോശുവയും യിസ്രായേൽമക്കളുടെ ഗോത്രപിതാക്കന്മാരിൽ പ്രധാനികളും ശീലോവിൽ സമാഗമനകൂടാരത്തിന്റെ വാതില്ക്കൽ യഹോവയുടെ സന്നിധിയിൽവെച്ചു ചീട്ടിട്ടു അവകാശമായി വിഭാഗിച്ചു കൊടുത്ത അവകാശങ്ങൾ ആകുന്നു. ഇങ്ങനെ ദേശവിഭാഗം അവസാനിച്ചു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
പുരോഹിതനായ ഏലെയാസാരും, നൂനിന്റെ മകനായ യോശുവയും, യിസ്രായേൽമക്കളുടെ ഗോത്രപിതാക്കന്മാരിൽ പ്രധാനികളും, ശീലോവിൽ സമാഗമനകൂടാരത്തിന്റെ വാതില്ക്കൽ യഹോവയുടെ സന്നിധിയിൽ കൂടി, ദേശം ചീട്ടിട്ട് അവകാശമായി വിഭാഗിച്ചു കൊടുത്തു. ഇങ്ങനെ അവർ ദേശവിഭജനം പൂർത്തിയാക്കി.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ഇവ പുരോഹിതനായ എലെയാസാരും നൂന്‍റെ മകനായ യോശുവയും യിസ്രായേൽമക്കളുടെ ഗോത്രപിതാക്കന്മാരിൽ പ്രധാനികളും ശീലോവിൽ സമാഗമനകൂടാരത്തിന്‍റെ വാതിൽക്കൽ യഹോവയുടെ സന്നിധിയിൽവച്ച് ചീട്ടിട്ട് അവകാശമായി വിഭാഗിച്ചു കൊടുത്ത അവകാശങ്ങള്‍ ആകുന്നു. ഇങ്ങനെ ദേശവിഭാഗം അവസാനിച്ചു.
Malayalam Bible POC-ML 2013
പുരോഹിതനായ എലെയാസറും നൂനിന്‍െറ മക നായ ജോഷ്വയും ഇസ്രായേല്‍ ജനത്തിന്‍െറ ഗോത്രത്തലവന്‍മാരും, ഷീലോയില്‍ സമാഗമകൂടാരത്തിന്‍െറ കവാടത്തില്‍ കര്‍ത്താവിന്‍െറ മുമ്പില്‍വച്ച്‌ വീതിച്ചുകൊടുത്ത അവകാശങ്ങളാണിവ. അങ്ങനെ അവര്‍ ദേശവിഭ ജനം പൂര്‍ത്തിയാക്കി.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
പുരോഹിതനായ എലെയാസാർ, നൂന്റെ മകനായ യോശുവ, ഇസ്രായേലിലെ പ്രമുഖരായ ഗോത്രപിതാക്കന്മാർ എന്നിവർ ശീലോവിൽ യഹോവയുടെ സമാഗമകൂടാരത്തിന്റെ പ്രവേശനകവാടത്തിൽ നറുക്കിട്ട് അവകാശഭൂമിയായി വിഭജിച്ചുകൊടുത്ത പ്രദേശങ്ങൾ ഇവയായിരുന്നു. അങ്ങനെ അവർ ദേശവിഭജനം അവസാനിപ്പിച്ചു.