Joshua 19:9 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
യെഹൂദാഗോത്രക്കാര്‍ക്കു ലഭിച്ച ഓഹരി അവര്‍ക്ക് ആവശ്യമുള്ളതില്‍ അധികമായിരുന്നു. അതുകൊണ്ടാണ് അവരുടെ ഇടയില്‍നിന്ന് ശിമെയോന്‍ഗോത്രക്കാര്‍ക്കു ഭൂമി ലഭിച്ചത്.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ശിമെയോൻമക്കളുടെ അവകാശം യെഹൂദാമക്കളുടെ ഓഹരിയിൽ ഉൾപ്പെട്ടിരുന്നു; യെഹൂദാമക്കളുടെ ഓഹരി അവർക്കു അധികമായിരുന്നതുകൊണ്ടു അവരുടെ അവകാശത്തിന്റെ ഇടയിൽ ശിമെയോൻമക്കൾക്കു അവകാശം ലഭിച്ചു.
Malayalam 1992 MBSI
സെബൂലൂന്‍ മക്കള്‍ക്കു കുടുംബംകുടുംബമായി മൂന്നാമത്തെ നറുകൂ വന്നു; അവരുടെ അവകാശത്തിന്റെ അതിര്‍ സാരീദ്വരെ ആയിരുന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ശിമയോൻ ഗോത്രത്തിന് ലഭിച്ച അവകാശം യെഹൂദാ ഗോത്രത്തിന്റെ ഓഹരിയിൽ ഉൾപ്പെട്ടിരുന്നു; യെഹൂദാ ഗോത്രക്കാർക്ക് ലഭിച്ച ഓഹരി അവർക്ക് അധികമായിരുന്നതുകൊണ്ടാണ് അവരുടെ അവകാശത്തിന്റെ ഇടയിൽ ശിമെയോൻമക്കൾക്ക് അവകാശം ലഭിച്ചത്.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ശിമെയോന്‍മക്കളുടെ അവകാശം യെഹൂദാമക്കളുടെ ഓഹരിയിൽ ഉള്‍പ്പെട്ടിരുന്നു; യെഹൂദാമക്കളുടെ ഓഹരി അവര്‍ക്ക് അധികമായിരുന്നതുകൊണ്ട് അവരുടെ അവകാശത്തിന്‍റെ ഇടയിൽ ശിമെയോന്‍മക്കള്‍ക്ക് അവകാശം ലഭിച്ചു.
Malayalam Bible POC-ML 2013
ശിമയോന്‍ഗോത്രത്തിന്‍െറ അവകാശം യൂദായുടെദേശത്തിന്‍െറ ഒരു ഭാഗമായിരുന്നു. യൂദാഗോത്രത്തിന്‍െറ ഓഹരി വളരെ വലുതായിരുന്നതിനാലാണ്‌ അവരുടെ അതിര്‍ത്തിക്കുള്ളില്‍ ശിമയോന്‍ ഗോത്രത്തിന്‌ അവകാശം ലഭിച്ചത്‌.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
യെഹൂദയുടെ ഭാഗം അവർക്കു വേണ്ടതിൽ കൂടുതൽ ഉണ്ടായിരുന്നതുകൊണ്ടു ശിമെയോന്യരുടെ ഓഹരി യെഹൂദയുടെ ഓഹരിയിൽനിന്ന് എടുത്തു. അങ്ങനെ ശിമെയോന്യർക്ക് അവരുടെ ഓഹരി യെഹൂദയുടെ അവകാശഭൂമിയിൽനിന്നു ലഭിച്ചു.