Joshua 2:10 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
നിങ്ങള്‍ ഈജിപ്തില്‍നിന്നു പുറപ്പെട്ടുപോരുമ്പോള്‍ സര്‍വേശ്വരന്‍ നിങ്ങള്‍ക്കുവേണ്ടി ചെങ്കടല്‍ വറ്റിച്ചതും യോര്‍ദ്ദാനക്കരെയുള്ള അമോര്യരാജാക്കന്മാരായ സീഹോനെയും ഓഗിനെയും നിശ്ശേഷം നശിപ്പിച്ചതും ഞങ്ങള്‍ കേട്ടിട്ടുണ്ട്.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
നിങ്ങൾ മിസ്രയീമിൽനിന്നു പുറപ്പെട്ടുവരുമ്പോൾ യഹോവ നിങ്ങൾക്കു വേണ്ടി ചെങ്കടലിലെ വെള്ളം വറ്റിച്ചതും യോർദ്ദാന്നക്കരെവെച്ചു നിങ്ങൾ നിർമ്മൂലമാക്കിയ സീഹോൻ, ഓഗ് എന്ന രണ്ടു അമോര്യരാജാക്കന്മാരോടു ചെയ്തതും ഞങ്ങൾ കേട്ടു.
Malayalam 1992 MBSI
നിങ്ങള്‍ മിസ്രയീമില്‍ നിന്നു പുറപ്പെട്ടുവരുമ്പോള്‍ യഹോവ നിങ്ങള്‍ക്കുവേണ്ടി ചെങ്കടലിലെ വെള്ളം വറ്റിച്ചതും യോര്‍ദ്ദാന്നക്കരെവെച്ചു നിങ്ങള്‍ നിര്‍മ്മൂലമാക്കിയ സീഹോന്‍, ഔഗ് എന്ന രണ്ടു അമോര്‍യ്യരാജാക്കന്മാരോടു ചെയ്തതും ഞങ്ങള്‍ കേട്ടു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
നിങ്ങൾ മിസ്രയീമിൽനിന്ന് പുറപ്പെട്ടുവരുമ്പോൾ യഹോവ നിങ്ങൾക്കു വേണ്ടി ചെങ്കടലിലെ വെള്ളം വറ്റിച്ചതും യോർദ്ദാനക്കരെവെച്ച് നിങ്ങൾ നിർമ്മൂലമാക്കിയ സീഹോൻ, ഓഗ് എന്ന രണ്ടു അമോര്യരാജാക്കന്മാരോട് ചെയ്തതും ഞങ്ങൾ കേട്ടു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
നിങ്ങള്‍ മിസ്രയീമിൽനിന്നു പുറപ്പെട്ടുവരുമ്പോള്‍ യഹോവ നിങ്ങള്‍ക്കുവേണ്ടി ചെങ്കടലിലെ വെള്ളം വറ്റിച്ചതും യോര്‍ദ്ദാനക്കരെവച്ച് നിങ്ങള്‍ നിര്‍മ്മൂലമാക്കിയ സീഹോന്‍, ഓഗ് എന്ന രണ്ട് അമോര്യരാജാക്കന്മാരോടു ചെയ്തതും ഞങ്ങള്‍ കേട്ടു.
Malayalam Bible POC-ML 2013
നിങ്ങള്‍ ഈജിപ്‌തില്‍നിന്നുപോന്നപ്പോള്‍ കര്‍ത്താവ് നിങ്ങള്‍ക്കുവേണ്ടി ചെങ്കടലിലെ വെള്ളം വറ്റിച്ചതും, ജോര്‍ദാനക്കരെ സീഹോന്‍, ഓഗ് എന്ന രണ്ട് അമോര്യ രാജാക്കന്‍മാരെ നിങ്ങള്‍ നിര്‍മൂലമാക്കിയതും ഞങ്ങള്‍ കേട്ടിട്ടുണ്ട്.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
നിങ്ങൾ ഈജിപ്റ്റിൽനിന്ന് പുറപ്പെട്ടുവരുമ്പോൾ യഹോവ നിങ്ങൾക്കുവേണ്ടി ചെങ്കടലിലെ വെള്ളം എങ്ങനെ വറ്റിച്ചു എന്നതും നിങ്ങൾ ഉന്മൂലനംചെയ്ത സീഹോൻ, ഓഗ് എന്നീ, യോർദാനു കിഴക്കുള്ള, രണ്ട് അമോര്യരാജാക്കന്മാരോടു നിങ്ങൾ ചെയ്തതും ഞങ്ങൾ കേട്ടിട്ടുണ്ട്.