Joshua 2:14 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അവര്‍ അവളോടു പറഞ്ഞു: “നിങ്ങളുടെ ജീവന്‍ ഞങ്ങളുടെ ജീവനു പകരമായിരിക്കട്ടെ. ഞങ്ങള്‍ ചെയ്യുന്ന കാര്യം മറ്റുള്ളവരെ അറിയിക്കാതെ ഇരുന്നാല്‍ സര്‍വേശ്വരന്‍ ഈ ദേശം ഞങ്ങള്‍ക്കു നല്‌കുമ്പോള്‍ ഞങ്ങള്‍ നിന്നോടു വിശ്വസ്തതയും കരുണയും ഉള്ളവരായിരിക്കും.”
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അവർ അവളോടു: ഞങ്ങളുടെ ഈ കാര്യം നിങ്ങൾ അറിയിക്കാതെയിരുന്നാൽ നിങ്ങളുടെ ജീവന്നു പകരം ഞങ്ങളുടെ ജീവൻ വെച്ചുകൊടുക്കും. യഹോവ ഈ ദേശം ഞങ്ങൾക്കു തരുമ്പോൾ ഞങ്ങൾ നിന്നോടു ദയയും വിശ്വസ്തതയും കാണിക്കും എന്നു ഉത്തരം പറഞ്ഞു.
Malayalam 1992 MBSI
അവര്‍ അവളോടുഞങ്ങളുടെ ഈ കാര്യം നിങ്ങള്‍ അറിയിക്കാതെയിരുന്നാല്‍ നിങ്ങളുടെ ജീവന്നു പകരം ഞങ്ങളുടെ ജീവന്‍ വെച്ചുകൊടുക്കും. യഹോവ ഈ ദേശം ഞങ്ങള്‍ക്കു തരുമ്പോള്‍ ഞങ്ങള്‍ നിന്നോടു ദയയും വിശ്വസ്തതയും കാണിക്കും എന്നു ഉത്തരം പറഞ്ഞു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അവർ അവളോട്: “ഞങ്ങളുടെ ഈ കാര്യം നിങ്ങൾ അറിയിക്കാതെയിരുന്നാൽ നിങ്ങളുടെ ജീവന് പകരം ഞങ്ങളുടെ ജീവൻ വച്ചുകൊടുക്കും. യഹോവ ഈ ദേശം ഞങ്ങൾക്ക് തരുമ്പോൾ ഞങ്ങൾ നിന്നോട് ദയയും വിശ്വസ്തതയും കാണിക്കും“ എന്ന് ഉത്തരം പറഞ്ഞു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അവര്‍ അവളോട്: ഞങ്ങളുടെ ഈ കാര്യം നിങ്ങള്‍ അറിയിക്കാതെയിരുന്നാൽ നിങ്ങളുടെ ജീവനു പകരം ഞങ്ങളുടെ ജീവന്‍ വച്ചുകൊടുക്കും. യഹോവ ഈ ദേശം ഞങ്ങള്‍ക്കു തരുമ്പോള്‍ ഞങ്ങള്‍ നിന്നോട് ദയയും വിശ്വസ്തതയും കാണിക്കും എന്ന് ഉത്തരം പറഞ്ഞു.
Malayalam Bible POC-ML 2013
അവര്‍ പറഞ്ഞു: നിങ്ങളുടെ ജീവനു പകരം ഞങ്ങളുടെ ജീവന്‍ കൊടുക്കും. ഇക്കാര്യം നീ ആരോടും പറയാതിരുന്നാല്‍ കര്‍ത്താവ്‌ ഈ ദേശം ഞങ്ങള്‍ക്ക്‌ ഏല്‍പിച്ചു തരുമ്പോള്‍ നിങ്ങളോടു കാരുണ്യത്തോടും വിശ്വസ്‌തതയോടും കൂടെ ഞങ്ങള്‍ വര്‍ത്തിക്കും.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ആ പുരുഷന്മാർ ഇപ്രകാരം മറുപടി പറഞ്ഞു: “നിങ്ങളുടെ ജീവനുപകരം ഞങ്ങളുടെ ജീവൻ! ഞങ്ങൾ ഈ ചെയ്യുന്നത് നീ പറയാതിരുന്നാൽ യഹോവ ഈ ദേശം ഞങ്ങൾക്കു തരുമ്പോൾ ഞങ്ങൾ നിങ്ങളോടു ദയയോടും വിശ്വസ്തതയോടുംകൂടി പെരുമാറും.”