Joshua 2:19 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ആരെങ്കിലും ഭവനത്തിനു പുറത്തുപോയാല്‍ അവന്‍റെ മരണത്തിന് ഉത്തരവാദി അവന്‍തന്നെ ആയിരിക്കും. അതിനു ഞങ്ങള്‍ കുറ്റക്കാരായിരിക്കയില്ല; എന്നാല്‍ നിന്‍റെകൂടെ ഭവനത്തിനുള്ളില്‍ ഇരിക്കുന്ന ആരെങ്കിലും വധിക്കപ്പെട്ടാല്‍ അതിനുത്തരവാദി ഞങ്ങളായിരിക്കും.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അല്ലെങ്കിൽ നീ ഞങ്ങളെക്കൊണ്ടു ചെയ്യിച്ച സത്യത്തിൽനിന്നു ഞങ്ങൾ ഒഴിവുള്ളവരാകും. ആരെങ്കിലും വീട്ടുവാതിലിന്നു പുറത്തിറങ്ങിയാൽ അവന്റെ രക്തം അവന്റെ തലമേൽ ഇരിക്കും; ഞങ്ങൾ കുറ്റമില്ലാത്തവർ ആകും; നിന്നോടുകൂടെ വീട്ടിൽ ഇരിക്കുമ്പോൾ വല്ലവനും അവന്റെ മേൽ കൈവെച്ചാൽ അവന്റെ രക്തം ഞങ്ങളുടെ തലമേൽ ഇരിക്കും.
Malayalam 1992 MBSI
അല്ലെങ്കില്‍ നീ ഞങ്ങളെക്കൊണ്ടു ചെയ്യിച്ച സത്യത്തില്‍നിന്നു ഞങ്ങള്‍ ഒഴിവുള്ളവരാകും. ആരെങ്കിലും വീട്ടുവാതിലിന്നു പുറത്തിറങ്ങിയാല്‍ അവന്റെ രക്തം അവന്റെ തലമേല്‍ ഇരിക്കും; ഞങ്ങള്‍ കുറ്റമില്ലാത്തവര്‍ ആകും; നിന്നോടുകൂടെ വീട്ടില്‍ ഇരിക്കുമ്പോള്‍ വല്ലവനും അവന്റെ മേല്‍ കൈവെച്ചാല്‍ അവന്റെ രക്തം ഞങ്ങളുടെ തലമേല്‍ ഇരിക്കും.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അല്ലെങ്കിൽ നീ ഞങ്ങളെക്കൊണ്ട് ചെയ്യിച്ച സത്യത്തിൽനിന്ന് ഞങ്ങൾ ഒഴിവുള്ളവരാകും. ആരെങ്കിലും വീട്ടുവാതിലിന് പുറത്തിറങ്ങിയാൽ അവന്റെ മരണത്തിന് അവൻ കുറ്റക്കാരനായിരിക്കും; ഞങ്ങൾ കുറ്റമില്ലാത്തവർ ആകും; നിന്നോടുകൂടെ വീട്ടിൽ ഇരിക്കുമ്പോൾ ആരെങ്കിലും അവന്റെ മേൽ കൈവെച്ചാൽ ഞങ്ങൾ ഉത്തരവാദികളായിരിക്കും
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അല്ലെങ്കിൽ നീ ഞങ്ങളെക്കൊണ്ടു ചെയ്യിച്ച സത്യത്തിൽനിന്ന് ഞങ്ങള്‍ ഒഴിവുള്ളവരാകും. ആരെങ്കിലും വീട്ടുവാതിലിനു പുറത്തിറങ്ങിയാൽ അവന്റെ രക്തം അവന്റെ തലമേൽ ഇരിക്കും; ഞങ്ങള്‍ കുറ്റമില്ലാത്തവര്‍ ആകും; നിന്നോടുകൂടെ വീട്ടിൽ ഇരിക്കുമ്പോള്‍ വല്ലവനും അവന്‍റെമേൽ കൈവച്ചാൽ അവന്‍റെ രക്തം ഞങ്ങളുടെ തലമേൽ ഇരിക്കും.
Malayalam Bible POC-ML 2013
ആരെങ്കിലും നിന്‍െറ വീടിന്‍െറ പടിവാതില്‍ കടന്ന് തെരുവിലേക്കു പോകുന്നുവെങ്കില്‍ അവന്‍െറ മരണത്തിന് അവന്‍ തന്നെ ഉത്തരവാദിയായിരിക്കും; ഞങ്ങള്‍ നിരപരാധരും. എന്നാല്‍, വീട്ടിലായിരിക്കുമ്പോള്‍ നിങ്ങളിലാരെങ്കിലും വധിക്കപ്പെട്ടാല്‍ അവന്‍െറ രക്‌തത്തിന് ഞങ്ങള്‍ ഉത്തരവാദികളായിരിക്കും.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ആരെങ്കിലും വീടിനുപുറത്ത്, തെരുവിലേക്കിറങ്ങിയാൽ അവരുടെ രക്തം അവരുടെ തലമേൽ ഇരിക്കും; ഞങ്ങൾ ഉത്തരവാദികളായിരിക്കുകയില്ല. നിന്നോടുകൂടെ വീട്ടിൽ ഇരിക്കുന്ന ആരുടെയെങ്കിലുംമേൽ ആരെങ്കിലും കൈവെച്ചാൽ, അവരുടെ രക്തം ഞങ്ങളുടെ തലമേൽ ഇരിക്കും.