Joshua 2:21 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
“അങ്ങനെതന്നെ ആകട്ടെ” എന്നു പറഞ്ഞ് അവള്‍ അവരെ യാത്ര അയച്ചു. അവര്‍ പോയപ്പോള്‍ അവള്‍ ആ ചുവപ്പുചരട് ജനാലയില്‍ കെട്ടിവച്ചു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അതിന്നു അവൾ: നിങ്ങൾ പറഞ്ഞതുപോലെ ആകട്ടെ എന്നു പറഞ്ഞു അവരെ അയച്ചു; അങ്ങനെ അവർ പോയി; അവൾ ആ ചുവപ്പുചരടു കിളിവാതില്ക്കൽ കെട്ടി.
Malayalam 1992 MBSI
അതിന്നു അവള്‍നിങ്ങള്‍ പറഞ്ഞതുപോലെ ആകട്ടെ എന്നു പറഞ്ഞു അവരെ അയച്ചു; അങ്ങനെ അവര്‍ പോയി; അവള്‍ ആ ചുവപ്പുചരടു കിളിവാതില്‍ക്കല്‍ കെട്ടി.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അതിന് അവൾ: “നിങ്ങൾ പറഞ്ഞതുപോലെ ആകട്ടെ“ എന്ന് പറഞ്ഞ് അവരെ അയച്ചു; അങ്ങനെ അവർ പോയി; അവൾ ആ ചുവപ്പുചരട് കിളിവാതില്ക്കൽ കെട്ടി.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അതിന് അവള്‍: നിങ്ങള്‍ പറഞ്ഞതുപോലെ ആകട്ടെ എന്നു പറഞ്ഞ് അവരെ അയച്ചു; അങ്ങനെ അവര്‍ പോയി; അവള്‍ ആ ചുവപ്പുചരടു കിളിവാതിൽക്കൽ കെട്ടി.
Malayalam Bible POC-ML 2013
അങ്ങനെയാവട്ടെ എന്നു പറഞ്ഞ്‌ അവള്‍ അവരെയാത്രയാക്കി. അവര്‍ പോയി. ആ ചുവന്ന ചരട്‌ അവള്‍ ജനാലയില്‍കെട്ടിയിട്ടു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
“സമ്മതിച്ചിരിക്കുന്നു, നിങ്ങൾ പറഞ്ഞതുപോലെതന്നെ ആകട്ടെ,” അവൾ പറഞ്ഞു. അവൾ അവരെ യാത്രയയച്ചതിനുശേഷം, ആ ചെമപ്പുചരട് ജനാലയിൽ കെട്ടുകയും ചെയ്തു.