Joshua 2:3 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
“നിന്‍റെ വീട്ടില്‍ വന്നിരിക്കുന്ന ആളുകളെ പുറത്തു കൊണ്ടുവരിക; അവര്‍ ദേശം ഒറ്റുനോക്കാന്‍ വന്നവരാണ്” എന്നു യെരീഹോവിലെ രാജാവ് രാഹാബിന്‍റെ അടുക്കല്‍ ആളയച്ചു പറയിച്ചു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
യെരീഹോരാജാവു രാഹാബിന്റെ അടുക്കൽ ആളയച്ചു: നിന്റെ അടുക്കൽ വന്നു വീട്ടിൽ കയറിയിരിക്കുന്ന മനുഷ്യരെ പുറത്തിറക്കിത്തരിക; അവർ ദേശമൊക്കെയും ഒറ്റുനോക്കുവാൻ വന്നവരാകുന്നു എന്നു പറയിച്ചു.
Malayalam 1992 MBSI
യെരീഹോരാജാവു രാഹാബിന്റെ അടുക്കല്‍ ആളയച്ചുനിന്റെ അടുക്കല്‍ വന്നു വീട്ടില്‍ കയറിയിരിക്കുന്ന മനുഷ്യരെ പുറത്തിറക്കിത്തരിക; അവര്‍ ദേശമൊക്കെയും ഒറ്റുനോക്കുവാന്‍ വന്നവരാകുന്നു എന്നു പറയിച്ചു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
രാജാവ് രാഹാബിന്റെ അടുക്കൽ ആളയച്ചു: “നിന്റെ വീട്ടിൽ വന്നിരിക്കുന്ന മനുഷ്യരെ പുറത്തിറക്കിത്തരിക; അവർ ദേശമൊക്കെയും ഒറ്റുനോക്കുവാൻ വന്നവരാകുന്നു“ എന്ന് പറയിപ്പിച്ചു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
യെരീഹോരാജാവ് രാഹാബിന്‍റെ അടുക്കൽ ആളയച്ചു: നിന്‍റെ അടുക്കൽ വന്ന് വീട്ടിൽ കയറിയിരിക്കുന്ന മനുഷ്യരെ പുറത്തിറക്കിത്തരിക; അവര്‍ ദേശമൊക്കെയും ഒറ്റുനോക്കുവാന്‍ വന്നവരാകുന്നു എന്നു പറയിച്ചു.
Malayalam Bible POC-ML 2013
അവന്‍ ആളയച്ചു റാഹാബിനെ അറിയിച്ചു: നിന്‍െറ യടുക്കല്‍ വന്നിട്ടുള്ളവരെ വിട്ടുതരുക. അവര്‍ ദേശം ഒറ്റു നോക്കാന്‍ വന്നവരാണ്‌.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അതുകൊണ്ട് യെരീഹോരാജാവ് രാഹാബിന് ഇപ്രകാരം കൽപ്പനകൊടുത്തു: “നിന്റെ അടുക്കൽവന്ന് വീട്ടിൽ പ്രവേശിച്ചിരിക്കുന്ന പുരുഷന്മാരെ പുറത്തിറക്കിത്തരിക; അവർ ദേശമൊക്കെയും പര്യവേക്ഷണംചെയ്യാൻ വന്നവരാകുന്നു.”