Joshua 20:5 — Compare Translations

6 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
പ്രതികാരകന്‍ അവനെ പിന്തുടര്‍ന്നു ചെന്നാലും പൂര്‍വവിദ്വേഷം കൂടാതെ അബദ്ധവശാല്‍ അങ്ങനെ ചെയ്തുപോയതാകയാല്‍ പ്രതികാരകന്‍റെ കൈയില്‍ അവനെ ഏല്പിക്കരുത്.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
രക്തപ്രതികാരകൻ അവനെ പിന്തുടർന്നുചെന്നാൽ കൊലചെയ്തവൻ മനസ്സറിയാതെയും പൂർവ്വദ്വേഷം കൂടാതെയും തന്റെ കൂട്ടുകാരനെ കൊന്നു പോയതാകയാൽ അവർ അവനെ അവന്റെ കയ്യിൽ ഏല്പിക്കരുതു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
രക്തപ്രതികാരകൻ അവനെ പിന്തുടർന്നുചെന്നാൽ കൊലചെയ്തവൻ മനസ്സറിയാതെയും പൂർവ്വദ്വേഷം കൂടാതെയും തന്റെ അയൽക്കാരനെ കൊന്നു പോയതാകയാൽ അവർ അവനെ അവന്റെ കയ്യിൽ ഏല്പിക്കരുത്.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
രക്തപ്രതികാരകന്‍ അവനെ പിന്തുടര്‍ന്നു ചെന്നാൽ കൊലചെയ്തവന്‍ മനസ്സറിയാതെയും പൂര്‍വദ്വേഷം കൂടാതെയും തന്‍റെ കൂട്ടുകാരനെ കൊന്നുപോയതാകയാൽ അവര്‍ അവനെ അവന്‍റെ കൈയിൽ ഏല്പിക്കരുത്.
Malayalam Bible POC-ML 2013
അവന്‍ അവരോടുകൂടെ വസിക്കട്ടെ. രക്‌തത്തിനു പ്രതികാരം ചെയ്യുന്നവന്‍ പിന്തുടര്‍ന്നു വന്നാല്‍, അവര്‍ അഭയാര്‍ഥിയെ അവന്‍െറ കൈകളില്‍ ഏല്‍പിക്കരുത്‌. മുന്‍ ശത്രുതയില്ലാതെ അബദ്‌ധത്താലാണല്ലോ അവന്‍ വധം നടത്തിയത്‌.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
രക്തപ്രതികാരകൻ ആ മനുഷ്യനെ പിൻതുടർന്നുചെന്നാൽ, കുറ്റവാളി മനഃപൂർവമല്ലാതെയും പൂർവവൈരമില്ലാതെയും തന്റെ അയൽവാസിയെ കൊന്നുപോയതാകുകയാൽ, ഗോത്രത്തലവന്മാർ ആ മനുഷ്യനെ വിട്ടുകൊടുക്കരുത്.