Joshua 20:6 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അവന്‍ ജനത്തിന്‍റെ മുമ്പാകെ വിസ്തരിക്കപ്പെടുന്നതുവരെയോ അന്നത്തെ മഹാപുരോഹിതന്‍ മരിക്കുന്നതുവരെയോ അവിടെത്തന്നെ പാര്‍ക്കണം. അതിനുശേഷം അവനു താന്‍ വിട്ടുപോന്ന പട്ടണത്തില്‍ സ്വന്തഭവനത്തിലേക്കു മടങ്ങിപ്പോകാം.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അവൻ സഭയുടെ മുമ്പാകെ വിസ്താരത്തിന്നു നില്ക്കുംവരെയോ അന്നുള്ള പുരോഹിതന്റെ മരണംവരെയോ ആ പട്ടണത്തിൽ പാർക്കേണം; അതിന്റെ ശേഷം കൊലചെയ്തവന്നു താൻ വിട്ടോടിപ്പോന്ന സ്വന്ത പട്ടണത്തിലേക്കും തന്റെ വീട്ടിലേക്കും മടങ്ങിച്ചെല്ലാം.
Malayalam 1992 MBSI
അവന്‍ സഭയുടെ മുമ്പാകെ വിസ്താരത്തിന്നു നിലക്കുംവരെയോ അന്നുള്ള പുരോഹിതന്റെ മരണംവരെയോ ആ പട്ടണത്തില്‍ പാര്‍ക്കേണം; അതിന്റെ ശേഷം കുലചെയ്തവന്നു താന്‍ വിട്ടോടിപ്പോന്ന സ്വന്ത പട്ടണത്തിലേക്കും തന്റെ വീട്ടിലേക്കും മടങ്ങിച്ചെല്ലാം.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അവൻ സഭയുടെ മുമ്പാകെ വിസ്താരത്തിന് നില്ക്കുംവരെയോ അന്നുള്ള മഹാപുരോഹിതന്റെ മരണംവരെയോ ആ പട്ടണത്തിൽ പാർക്കേണം; അതിന്റെ ശേഷം കൊലചെയ്തവന് താൻ വിട്ടോടിപ്പോന്ന സ്വന്ത പട്ടണത്തിലേക്കും സ്വന്ത വീട്ടിലേക്കും മടങ്ങിച്ചെല്ലാം.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അവന്‍ സഭയുടെ മുമ്പാകെ വിസ്താരത്തിനു നില്ക്കുംവരെയോ അന്നുള്ള പുരോഹിതന്റെ മരണംവരെയോ ആ പട്ടണത്തിൽ പാര്‍ക്കേണം; അതിന്‍റെശേഷം കൊലചെയ്തവന് താന്‍ വിട്ടോടിപ്പോന്ന സ്വന്തപട്ടണത്തിലേക്കും തന്‍റെ വീട്ടിലേക്കും മടങ്ങിച്ചെല്ലാം.
Malayalam Bible POC-ML 2013
പ്രധാന പുരോഹിതന്‍മരിക്കുന്നതുവരെയോ താന്‍ സമൂഹസമക്‌ഷം വിധിക്കപ്പെടുന്നതുവരെയോ അവന്‍ ആ പട്ടണത്തില്‍ താമസിക്കട്ടെ. അതിനുശേഷം അവന്‍ സ്വന്തം പട്ടണത്തിലേക്കും സ്വന്തം ഭവനത്തിലേക്കും തിരിച്ചു പോകട്ടെ.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അവൻ സഭയുടെമുമ്പാകെയുള്ള വിസ്താരം തീരുംവരെയോ അന്നത്തെ മഹാപുരോഹിതന്റെ മരണംവരെയോ ആ പട്ടണത്തിൽ പാർക്കണം. അതിനുശേഷം അവന്, താൻ വിട്ടോടിപ്പോന്ന പട്ടണത്തിലെ സ്വന്തഭവനത്തിലേക്കു മടങ്ങിപ്പോകാം.”