Joshua 20:9 — Compare Translations
6 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അബദ്ധവശാല്‍ ഒരാളെ കൊന്നവന്‍ ജനസമൂഹത്തിന്‍റെ മുമ്പാകെ വിസ്താരത്തിനു നില്‌ക്കുന്നതുവരെ പ്രതികാരം ചെയ്യേണ്ടവനില്‍നിന്ന് രക്ഷപെടാന്‍ വേണ്ടി ഇസ്രായേല്‍ജനത്തിനും അവരുടെ ഇടയില്‍ വന്നുപാര്‍ക്കുന്ന പരദേശികള്‍ക്കും വേണ്ടി വേര്‍തിരിച്ചിട്ടുള്ള അഭയനഗരങ്ങള്‍ ഇവയാകുന്നു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അബദ്ധവശാൽ ഒരുത്തനെ കൊന്നുപോയവൻ സഭയുടെ മുമ്പാകെ നില്ക്കുംവരെ രക്തപ്രതികാരകന്റെ കയ്യാൽ മരിക്കാതെ ഓടിപ്പോയി ഇരിക്കേണ്ടതിന്നു യിസ്രായേൽമക്കൾക്കൊക്കെയും അവരുടെ ഇടയിൽ വന്നുപാർക്കുന്ന പരദേശിക്കും വേണ്ടി നിശ്ചയിച്ച പട്ടണങ്ങൾ ഇവ തന്നേ.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അബദ്ധവശാൽ ഒരുത്തനെ കൊന്നുപോയവൻ സഭയുടെ മുമ്പാകെ നില്ക്കുംവരെ രക്തപ്രതികാരകന്റെ കയ്യാൽ മരിക്കാതെ ഓടിപ്പോയി അഭയം പ്രാപിക്കേണ്ടതിന് യിസ്രായേൽമക്കൾക്കും അവരുടെ ഇടയിൽ പാർക്കുന്ന പരദേശിക്കും വേണ്ടി നിശ്ചയിച്ച പട്ടണങ്ങൾ ഇവ തന്നേ.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അബദ്ധവശാൽ ഒരുത്തനെ കൊന്നുപോയവന്‍ സഭയുടെ മുമ്പാകെ നില്ക്കുംവരെ രക്തപ്രതികാരകന്‍റെ കൈയാൽ മരിക്കാതെ ഓടിപ്പോയി ഇരിക്കേണ്ടതിന് യിസ്രായേൽമക്കള്‍ക്കൊക്കെയും അവരുടെ ഇടയിൽ വന്നുപാര്‍ക്കുന്ന പരദേശിക്കും വേണ്ടി നിശ്ചയിച്ച പട്ടണങ്ങള്‍ ഇവ തന്നെ.
Malayalam Bible POC-ML 2013
അബദ്‌ധവശാല്‍ ആരെങ്കിലും ഒരാളെ കൊന്നാല്‍ ഓടി രക്‌ഷപെടുന്നതിനും സമൂഹസമക്‌ഷം വിചാരണചെയ്യുന്നതുവരെ രക്‌തപ്രതികാരകന്‍െറ കരങ്ങളാല്‍ വധിക്കപ്പെടാതിരിക്കുന്നതിനും വേണ്ടി ഇസ്രായേല്‍ജനത്തിനും അവരുടെയിടയില്‍ വസിക്കുന്ന പരദേശികള്‍ക്കുമായി നീക്കിവ ച്ചപട്ടണങ്ങളാണിവ.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ഇസ്രായേൽമക്കളിൽ ആരെങ്കിലുമോ അവരുടെയിടയിൽ താമസിച്ച പ്രവാസികളിൽ ആരെങ്കിലുമോ അബദ്ധവശാൽ ഒരാളെ കൊന്നുപോയാൽ ഈ പട്ടണങ്ങളിൽ ഒന്നിലേക്കോടിപ്പോകാനും, സഭയുടെമുമ്പാകെയുള്ള വിസ്താരം തീരുന്നതുവരെ രക്തപ്രതികാരകനാൽ വധിക്കപ്പെടാതിരിക്കാനുമാണ് ഈ ക്രമീകരണം.