Joshua 21:27 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ലേവ്യകുടുംബത്തില്‍പ്പെട്ട ഗേര്‍ശോന്യര്‍ക്ക് മനശ്ശെയുടെ പകുതി ഗോത്രക്കാരുടെ മലനാട്ടില്‍നിന്ന് അഭയനഗരമായ ബാശാനിലെ ഗോലാനും, ബെയെസ്തെര എന്നീ പട്ടണങ്ങളും അവയുടെ പുല്പുറങ്ങളും
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ലേവ്യരുടെ കുടുംബങ്ങളിൽ ഗേർശോന്റെ മക്കൾക്കു മനശ്ശെയുടെ പാതിഗോത്രത്തിൽ, കൊലചെയ്തവന്നു സങ്കേതനഗരമായ ബാശാനിലെ ഗോലാനും അതിന്റെ പുല്പുറങ്ങളും ബെയെസ്തെരയും അതിന്റെ പുല്പുറങ്ങളും
Malayalam 1992 MBSI
ലേവ്യരുടെ കുടുംബങ്ങളില്‍ ഗേര്‍ശോന്റെ മക്കള്‍ക്കു മനശ്ശെയുടെ പാതിഗോത്രത്തില്‍, കുലചെയ്തവന്നു സങ്കേതനഗരമായ ബാശാനിലെ ഗോലാനും അതിന്റെ പുല്പുറങ്ങളും ബെയെസ്തെരയും അതിന്റെ പുല്പുറങ്ങളും
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ലേവ്യ കുടുംബത്തിൽപ്പെട്ട ഗേർശോന്യർക്ക് മനശ്ശെയുടെ പാതിഗോത്രത്തിൽനിന്ന്, കൊല ചെയ്തവന് സങ്കേതനഗരമായ ബാശാനിലെ ഗോലാനും അതിന്റെ പുല്പുറങ്ങളും ബെയെസ്തെരയും അതിന്റെ പുല്പുറങ്ങളും
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ലേവ്യരുടെ കുടുംബങ്ങളിൽ ഗേര്‍ശോന്‍റെ മക്കള്‍ക്കു മനശ്ശെയുടെ പാതിഗോത്രത്തിൽ, കൊലചെയ്തവനു സങ്കേതനഗരമായ ബാശാനിലെ ഗോലാനും അതിന്റെ പുല്പുറങ്ങളും ബെയെസ്തെരയും അതിന്റെ പുല്പുറങ്ങളും ഇങ്ങനെ രണ്ടു പട്ടണവും
Malayalam Bible POC-ML 2013
ലേവിഗോത്രത്തില്‍പ്പെട്ട ഗര്‍ഷോന്‍കുടുംബങ്ങള്‍ക്കു മനാസ്‌സെയുടെ അര്‍ധഗോത്രത്തില്‍നിന്നു ബാഷാനിലുള്ള അഭയനഗ രമായ ഗോലാന്‍, ബേഷ്‌തെര എന്നീ രണ്ടു പട്ടണങ്ങളും അവയുടെ മേച്ചില്‍സ്‌ഥലങ്ങളും ലഭിച്ചു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ലേവിഗോത്രത്തിൽപ്പെട്ട ഗെർശോന്യർക്ക്, മനശ്ശെയുടെ പകുതിഗോത്രത്തിൽനിന്ന്: ബാശാനിലെ ഗോലാൻ (കൊലചെയ്തവർക്കുള്ള അഭയപട്ടണം), ബെയെസ്തേര ഇങ്ങനെ രണ്ടു പട്ടണങ്ങളും അവയുടെ പുൽമേടുകളും,