Joshua 21:32 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
നഫ്താലിഗോത്രത്തില്‍നിന്ന് അഭയനഗരമായ ഗലീലയിലെ കേദെശ്, ഹമ്മോത്ത്-ദോര്‍, കര്‍ത്ഥാന്‍ എന്നീ മൂന്നു പട്ടണങ്ങളും അവയോടു ചേര്‍ന്നുള്ള മേച്ചില്‍പ്പുറങ്ങളും ലഭിച്ചു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
നഫ്താലിഗോത്രത്തിൽ, കൊലചെയ്തവന്നു സങ്കേതനഗരമായ ഗലീലയിലെ കേദെശും അതിന്റെ പുല്പുറങ്ങളും ഹമ്മോത്ത്-ദോരും അതിന്റെ പുല്പുറങ്ങളും കർത്ഥാനും അതിന്റെ പുല്പുറങ്ങളും ഇങ്ങനെ മൂന്നു പട്ടണവും കൊടുത്തു.
Malayalam 1992 MBSI
നഫ്താലിഗോത്രത്തില്‍, കുലചെയ്തവന്നു സങ്കേതനഗരമായ ഗലീലയിലെ കേദെശും അതിന്റെ പുല്പുറങ്ങളും ഹമ്മോത്ത്-ദോരും അതിന്റെ പുല്പുറങ്ങളും കര്‍ത്ഥാനും അതിന്റെ പുല്പുറങ്ങളും ഇങ്ങനെ മൂന്നു പട്ടണവും കൊടുത്തു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
നഫ്താലിഗോത്രത്തിൽനിന്നു,കൊല ചെയ്തവന് സങ്കേതനഗരമായ ഗലീലയിലെ കേദെശും അതിന്റെ പുല്പുറങ്ങളും ഹമ്മോത്ത്-ദോരും അതിന്റെ പുല്പുറങ്ങളും കർത്ഥാനും അതിന്റെ പുല്പുറങ്ങളും; ഇങ്ങനെ മൂന്നു പട്ടണങ്ങളും കൊടുത്തു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
നഫ്താലിഗോത്രത്തിൽ, കൊല ചെയ്തവനു സങ്കേതനഗരമായ ഗലീലയിലെ കേദെശും അതിന്റെ പുല്പുറങ്ങളും ഹമ്മോത്ത്- ദോരും അതിന്റെ പുല്പുറങ്ങളും കര്‍ത്ഥാനും അതിന്റെ പുല്പുറങ്ങളും ഇങ്ങനെ മൂന്നു പട്ടണവും കൊടുത്തു.
Malayalam Bible POC-ML 2013
നഫ്‌താലി ഗോത്രത്തില്‍ നിന്നു ഗലീലിയിലുള്ള അഭയനഗരമായ കേദേഷ്, ഹമ്മോത്ത്‌ദോര്‍, കര്‍ത്താന്‍ എന്നീ മൂന്നു പട്ടണങ്ങളും അവയുടെ മേച്ചില്‍സ്‌ഥലങ്ങളും ലഭിച്ചു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
നഫ്താലിഗോത്രത്തിൽനിന്ന്, ഗലീലായിലെ കേദേശ് (കൊലചെയ്തവർക്കുള്ള അഭയപട്ടണം), ഹമ്മോത്ത്-ദോർ, കർഥാൻ. ഇങ്ങനെ മൂന്നു പട്ടണങ്ങളും അവയുടെ പുൽമേടുകളും;