Joshua 21:6 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ഗേര്‍ശോന്യകുടുംബങ്ങള്‍ക്കു നറുക്കു വീണതനുസരിച്ച് ഇസ്സാഖാര്‍, ആശേര്‍, നഫ്താലിഗോത്രങ്ങളില്‍നിന്നും ബാശാനിലെ മനശ്ശെയുടെ പകുതി ഗോത്രത്തില്‍നിന്നും പതിമൂന്നു പട്ടണങ്ങള്‍ ലഭിച്ചു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ഗേർശോന്റെ മക്കൾക്കു യിസ്സാഖാർ ഗോത്രത്തിലും ആശേർഗോത്രത്തിലും നഫ്താലിഗോത്രത്തിലും ബാശാനിലെ മനശ്ശെയുടെ പാതിഗോത്രത്തിലും നറുക്കുപ്രകാരം പതിമ്മൂന്നു പട്ടണംകിട്ടി.
Malayalam 1992 MBSI
ഗേര്‍ശോന്റെ മക്കള്‍ക്കു യിസ്സാഖാര്‍ ഗോത്രത്തിലും ബാശാനിലെ മനശ്ശെയുടെ പാതിഗോത്രത്തിലും നറുകൂപ്രകാരം പതിമ്മൂന്നു പട്ടണംകിട്ടി.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ഗേർശോന്റെ മക്കൾക്ക് യിസ്സാഖാർ ഗോത്രത്തിലും ആശേർഗോത്രത്തിലും നഫ്താലിഗോത്രത്തിലും ബാശാനിലെ മനശ്ശെയുടെ പാതിഗോത്രത്തിലും നറുക്കുപ്രകാരം പതിമൂന്ന് പട്ടണങ്ങൾ കിട്ടി.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ഗേര്‍ശോന്‍റെ മക്കള്‍ക്കു യിസ്സാഖാര്‍ഗോത്രത്തിലും ആശേര്‍ഗോത്രത്തിലും നഫ്താലിഗോത്രത്തിലും ബാശാനിലെ മനശ്ശെയുടെ പാതി ഗോത്രത്തിലും നറുക്കുപ്രകാരം പതിമ്മൂന്നു പട്ടണം കിട്ടി.
Malayalam Bible POC-ML 2013
ഗര്‍ഷോന്‍ കുടുംബങ്ങള്‍ക്ക്‌ ഇസാക്കര്‍, ആഷേര്‍, നഫ്‌താലി എന്നീഗോത്രങ്ങളില്‍ നിന്നും ബാഷാനില്‍ മനാസ്‌ സെയുടെ അര്‍ധഗോത്രത്തില്‍നിന്നും പതിമ്മൂന്നു പട്ടണങ്ങള്‍ നറുക്കനുസരിച്ചു ലഭിച്ചു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ഗെർശോന്റെ പിൻഗാമികൾക്ക്, യിസ്സാഖാർഗോത്രം, ആശേർഗോത്രം, നഫ്താലിഗോത്രം, ബാശാനിലെ മനശ്ശെയുടെ പകുതിഗോത്രം എന്നിവരുടെ അവകാശത്തിൽനിന്ന് പതിമ്മൂന്നു പട്ടണങ്ങൾ ലഭിച്ചു.