Joshua 22:11 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അവര്‍ തങ്ങളുടെ അവകാശഭൂമിയില്‍ കനാനിലെ യോര്‍ദ്ദാന്‍ പ്രദേശത്ത് ഒരു വലിയ യാഗപീഠം പണിതുയര്‍ത്തിയിരിക്കുന്നു എന്ന വാര്‍ത്ത
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
രൂബേന്യരും ഗാദ്യരും മനശ്ശെയുടെ പാതിഗോത്രവും കനാൻദേശത്തിന്റെ കിഴക്കുപുറത്തു യോർദ്ദാന്യപ്രദേശങ്ങളിൽ യിസ്രായേൽമക്കൾക്കു എതിരെ ഇതാ, ഒരു യാഗപീഠം പണിതിരിക്കുന്നു എന്നു യിസ്രായേൽമക്കൾ കേട്ടു.
Malayalam 1992 MBSI
രൂബേന്യരും ഗാദ്യരും മനശ്ശെയുടെ പാതി ഗോത്രവും കനാന്‍ ദേശത്തിന്റെ കിഴക്കുപുറത്തു യോര്‍ദ്ദാന്യപ്രദേശങ്ങളില്‍ യിസ്രായേല്‍മക്കള്‍ക്കു എതിരെ ഇതാ, ഒരു യാഗപീഠം പണിതിരിക്കുന്നു എന്നു യിസ്രായേല്‍മക്കള്‍ കേട്ടു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അവർ കനാൻദേശത്തിന്റെ കിഴക്ക് യോർദ്ദാൻപ്രദേശങ്ങളിൽ തങ്ങൾക്കെതിരെ, ഒരു യാഗപീഠം പണിതിരിക്കുന്നു എന്ന് യിസ്രായേൽമക്കൾ കേട്ടു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
രൂബേന്യരും ഗാദ്യരും മനശ്ശെയുടെ പാതിഗോത്രവും കനാന്‍ദേശത്തിന്‍റെ കിഴക്കുപുറത്ത് യോര്‍ദ്ദാന്യപ്രദേശങ്ങളിൽ യിസ്രായേൽമക്കള്‍ക്ക് എതിരേ ഇതാ, ഒരു യാഗപീഠം പണിതിരിക്കുന്നു എന്നു യിസ്രായേൽമക്കള്‍ കേട്ടു.
Malayalam Bible POC-ML 2013
ഇതാ, റൂബന്‍വേഗാദു ഗോത്രങ്ങളും മനാസ്‌സെയുടെ അര്‍ധഗോത്രവും ഇസ്രായേല്‍ ജനത്തിന്‍െറ അവകാശ ഭൂമിയില്‍, കാനാന്‍ദേശത്തിന്‍െറ അതിര്‍ത്തിയില്‍, ജോര്‍ദാന്‍െറ തീരത്ത് ഒരു ബലിപീഠം നിര്‍മിച്ചിരിക്കുന്നു എന്ന് ഇസ്രായേല്‍ജനം കേട്ടു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
യോർദാനു സമീപം കനാന്റെ അതിർത്തിയിലുള്ള ഗലീലോത്തിൽ ഇസ്രായേൽമക്കളുടെ ഭാഗത്ത് രൂബേന്യരും ഗാദ്യരും മനശ്ശെയുടെ പകുതിഗോത്രവുംകൂടി ഒരു യാഗപീഠം പണിതു എന്ന് ഇസ്രായേൽമക്കൾ കേട്ടു.