Joshua 22:20 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
നശിപ്പിക്കുന്നതിനുവേണ്ടി വേര്‍തിരിച്ചിട്ടുള്ള സാധനങ്ങളെപ്പറ്റി സര്‍വേശ്വരന്‍ നല്‌കിയിട്ടുള്ള കല്പനകള്‍ സേരഹിന്‍റെ പുത്രനായ ആഖാന്‍ ലംഘിച്ചു. തന്നിമിത്തം ഇസ്രായേലിന്‍റെ സര്‍വസമൂഹവും ശിക്ഷിക്കപ്പെട്ടു; അവന്‍റെ പാപം നിമിത്തം നശിച്ചത് അവന്‍ മാത്രം ആയിരുന്നില്ലല്ലോ.”
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
സേരഹിന്റെ മകനായ ആഖാൻ ശപഥാർപ്പിതവസ്തു സംബന്ധിച്ചു ഒരു കുറ്റം ചെയ്കയാൽ കോപം യിസ്രായേലിന്റെ സർവ്വസഭയുടെയും മേൽ വീണില്ലയോ? അവൻ മാത്രമല്ലല്ലോ അവന്റെ അകൃത്യത്താൽ നശിച്ചതു.
Malayalam 1992 MBSI
സേരഹിന്റെ മകനായ ആഖാന്‍ ശപഥാര്‍പ്പിതവസ്തു സംബന്ധിച്ചു ഒരു കുറ്റം ചെയ്കയാല്‍ കോപം യിസ്രായേലിന്റെ സര്‍വ്വസഭയുടെയും മേല്‍ വീണില്ലയോ? അവന്‍ മാത്രമല്ലല്ലോ അവന്റെ അകൃത്യത്താല്‍ നശിച്ചതു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
സേരഹിന്റെ മകനായ ആഖാൻ ശപഥാർപ്പിതവസ്തു സംബന്ധിച്ച് കുറ്റം ചെയ്കയാൽ ദൈവകോപം എല്ലാ യിസ്രായേലിന്റെയും മേൽ വീണില്ലയോ? അവൻ മാത്രമല്ലല്ലോ അവന്റെ അകൃത്യത്താൽ നശിച്ചത്?“
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
സേരഹിന്‍റെ മകനായ ആഖാന്‍ ശപഥാര്‍പ്പിതവസ്തു സംബന്ധിച്ച് ഒരു കുറ്റം ചെയ്കയാൽ കോപം യിസ്രായേലിന്‍റെ സര്‍വസഭയുടെയുംമേൽ വീണില്ലയോ? അവന്‍ മാത്രമല്ലല്ലോ അവന്റെ അകൃത്യത്താൽ നശിച്ചത്.
Malayalam Bible POC-ML 2013
സേറായുടെ മകന്‍ ആഖാന്‍ നേര്‍ച്ചവസ്‌തുക്കളുടെ കാര്യത്തില്‍ അവിശ്വസ്‌തത കാണിക്കുകയും അതിന്‍െറ ശിക്‌ഷ ഇസ്രായേല്‍ജനം മുഴുവന്‍ അനുഭവിക്കുകയും ചെയ്‌തില്ലേ? അവന്‍െറ തെറ്റിന് അവന്‍ മാത്ര മല്ലല്ലോ നശിക്കേണ്ടിവന്നത്!
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
സേരഹിന്റെ മകനായ ആഖാൻ അർപ്പിതവസ്തുക്കളുടെ കാര്യത്തിൽ വിശ്വാസവഞ്ചന കാണിക്കുകയാൽ കോപം ഇസ്രായേലിന്റെ സർവസഭയുടെമേലുമല്ലേ വീണത്? അവന്റെ പാപംമൂലം അവൻമാത്രമല്ലല്ലോ മരണത്തിനിരയായത്!’ ”