Joshua 22:25 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
രൂബേന്‍, ഗാദ് ഗോത്രക്കാരായ ഞങ്ങള്‍ക്കും നിങ്ങള്‍ക്കും മധ്യേ സര്‍വേശ്വരന്‍ യോര്‍ദ്ദാന്‍നദിയെ അതിരാക്കി വച്ചിരിക്കുന്നു; സര്‍വേശ്വരനുമായി നിങ്ങള്‍ക്കു യാതൊരു ഓഹരിയുമില്ല എന്നു പറഞ്ഞ് അവിടുത്തെ ആരാധിക്കുന്നതില്‍നിന്നു നിങ്ങളുടെ മക്കള്‍ ഞങ്ങളുടെ മക്കളെ തടഞ്ഞേക്കാമെന്ന് ഞങ്ങള്‍ ഭയപ്പെട്ടു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ഞങ്ങളുടെയും രൂബേന്യരും ഗാദ്യരുമായ നിങ്ങളുടെയും മദ്ധ്യേ യഹോവ യോർദ്ദാനെ അതിരാക്കിയിരിക്കുന്നു; നിങ്ങൾക്കു യഹോവയിൽ ഒരു ഓഹരിയില്ല എന്നു പറഞ്ഞു നിങ്ങളുടെ മക്കൾ ഞങ്ങളുടെ മക്കൾക്കു യഹോവയെ ഭയപ്പെടാതിരിപ്പാൻ സംഗതിവരുത്തും എന്നുള്ള ശങ്കകൊണ്ടല്ലയോ ഞങ്ങൾ ഇതു ചെയ്തതു?
Malayalam 1992 MBSI
ഞങ്ങളുടെയും രൂബേന്യരും ഗാദ്യരുമായ നിങ്ങളുടെയും മദ്ധ്യേ യഹോവ യോര്‍ദ്ദാനെ അതിരാക്കിയിരിക്കുന്നു; നിങ്ങള്‍ക്കു യഹോവയില്‍ ഒരു ഔഹരിയില്ല എന്നു പറഞ്ഞു നിങ്ങളുടെ മക്കള്‍ ഞങ്ങളുടെ മക്കള്‍ക്കു യഹോവയെ ഭയപ്പെടാതിരിപ്പാന്‍ സംഗതിവരുത്തും എന്നുള്ള ശങ്കകൊണ്ടല്ലയോ ഞങ്ങള്‍ ഇതു ചെയ്തതു?
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ഞങ്ങളുടെയും രൂബേന്യരും ഗാദ്യരുമായ നിങ്ങളുടെയും മദ്ധ്യേ യഹോവ യോർദ്ദാനെ അതിരാക്കിയിരിക്കുന്നു; നിങ്ങൾക്ക് യഹോവയിൽ ഒരു ഓഹരിയുമില്ല’ എന്ന് പറഞ്ഞ് നിങ്ങളുടെ മക്കൾ ഞങ്ങളുടെ മക്കൾക്ക് യഹോവയെ ഭയപ്പെടാതിരിപ്പാൻ സംഗതിവരുത്തും എന്നുള്ള ആശങ്കകൊണ്ടത്രെ ഞങ്ങൾ ഇത് ചെയ്തത്.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ഞങ്ങളുടെയും രൂബേന്യരും ഗാദ്യരുമായ നിങ്ങളുടെയും മധ്യേ യഹോവ യോര്‍ദ്ദാനെ അതിരാക്കിയിരിക്കുന്നു; നിങ്ങള്‍ക്കു യഹോവയിൽ ഒരു ഓഹരിയില്ല എന്നു പറഞ്ഞു, നിങ്ങളുടെ മക്കള്‍ ഞങ്ങളുടെ മക്കള്‍ക്കു യഹോവയെ ഭയപ്പെടാതിരിപ്പാന്‍ സംഗതിവരുത്തും എന്നുള്ള ശങ്കകൊണ്ടല്ലയോ ഞങ്ങള്‍ ഇതു ചെയ്തത്?
Malayalam Bible POC-ML 2013
ഞങ്ങളുടെ മക്കളോട്‌, ഇസ്രായേലിന്‍െറ ദൈവമായ കര്‍ത്താവുമായി നിങ്ങള്‍ക്ക്‌ എന്തു ബന്‌ധമാണുള്ളത്‌, നിങ്ങള്‍ക്കും ഞങ്ങള്‍ക്കും ഇടയില്‍ അതിര്‍ത്തിയായി കര്‍ത്താവ്‌ ജോര്‍ദാനെ നിശ്‌ചയിച്ചിരിക്കുന്നു, റൂബന്‍വേഗാദു ഗോത്രക്കാരായ നിങ്ങള്‍ക്ക്‌ കര്‍ത്താവില്‍ അവകാശമില്ല എന്നു പറഞ്ഞു കര്‍ത്താവിനെ ആരാധിക്കുന്നതില്‍നിന്ന്‌ അവരെ അകറ്റും എന്നു ഭയന്നാണ്‌ ഞങ്ങള്‍ ഇതു ചെയ്‌തത്‌.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ഞങ്ങളും നിങ്ങൾ രൂബേന്യരും ഗാദ്യരുംതമ്മിലുള്ള അതിരായി യഹോവ യോർദാൻനദിയെ വെച്ചിരിക്കുന്നു. നിങ്ങൾക്കു യഹോവയിൽ യാതൊന്നും അവകാശപ്പെടാനില്ല’ എന്നു പറഞ്ഞ് നിങ്ങളുടെ പിൻഗാമികൾ ഞങ്ങളുടെ പിൻഗാമികളെ യഹോവയെ ആരാധിക്കുന്നതിൽനിന്നു വിലക്കും എന്ന ഭീതികൊണ്ടാണ് ഞങ്ങൾ ഇതു ചെയ്തത്.