Joshua 22:28 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
“ഞങ്ങളോടോ ഞങ്ങളുടെ പിന്‍തലമുറക്കാരോടോ അവര്‍ ഇപ്രകാരം പില്‍ക്കാലത്തു ചോദിച്ചാല്‍, യാഗാര്‍പ്പണത്തിനോ ഹോമയാഗത്തിനോ അല്ല, നിങ്ങള്‍ക്കും ഞങ്ങള്‍ക്കും മധ്യേ സാക്ഷ്യത്തിനായി സര്‍വേശ്വരന്‍റെ യാഗപീഠത്തിന്‍റെ ഒരു മാതൃക ഞങ്ങളുടെ പിതാക്കന്മാര്‍ നിര്‍മ്മിച്ചതാണിതെന്നു ഞങ്ങള്‍ പറയും.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അതുകൊണ്ടു ഞങ്ങൾ പറഞ്ഞതു: നാളെ അവർ നമ്മോടോ നമ്മുടെ സന്തതികളോടോ അങ്ങനെ പറയുമ്പോൾ: ഹോമയാഗത്തിന്നല്ല ഹനനയാഗത്തിന്നുമല്ല ഞങ്ങൾക്കും നിങ്ങൾക്കും മദ്ധ്യേ സാക്ഷിയായിരിക്കേണ്ടതിന്നു തന്നേ ഞങ്ങളുടെ പിതാക്കന്മാർ ഉണ്ടാക്കീട്ടുള്ള യഹോവയുടെ യാഗപീഠത്തിന്റെ പ്രതിരൂപം കാണ്മിൻ എന്നു മറുപടി പറവാൻ ഇടയാകും.
Malayalam 1992 MBSI
അതുകൊണ്ടു ഞങ്ങള്‍ പറഞ്ഞതുനാളെ അവര്‍ നമ്മോടോ നമ്മുടെ സന്തതികളോടോ അങ്ങനെ പറയുമ്പോള്‍ഹോമയാഗത്തിന്നല്ല ഹനനയാഗത്തിന്നുമല്ല ഞങ്ങള്‍ക്കും നിങ്ങള്‍ക്കും മദ്ധ്യേ സാക്ഷിയായിരിക്കേണ്ടതിന്നു തന്നേ ഞങ്ങളുടെ പിതാക്കന്മാര്‍ ഉണ്ടാക്കീട്ടുള്ള യഹോവയുടെ യാഗപീഠത്തിന്റെ പ്രതിരൂപം കാണ്മിന് എന്നു മറുപടി പറവാന്‍ ഇടയാകും.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അതുകൊണ്ട് ഞങ്ങൾ പറഞ്ഞത്: ‘നാളെ അവർ നമ്മോടോ, നമ്മുടെ സന്തതികളോടോ, അങ്ങനെ പറയുമ്പോൾ: ‘ഹോമയാഗത്തിനല്ല, മറ്റൊരു യാഗത്തിനുമല്ല ഞങ്ങൾക്കും നിങ്ങൾക്കും മദ്ധ്യേ സാക്ഷിയായിരിക്കേണ്ടതിന് തന്നേ ഞങ്ങളുടെ പിതാക്കന്മാർ ഉണ്ടാക്കീട്ടുള്ള യഹോവയുടെ യാഗപീഠത്തിന്റെ പ്രതിരൂപം കാണ്മീൻ’ എന്ന് മറുപടി പറവാൻ ഇടയാകും.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അതുകൊണ്ട് ഞങ്ങള്‍ പറഞ്ഞത്: നാളെ അവര്‍ നമ്മോടോ നമ്മുടെ സന്തതികളോടോ അങ്ങനെ പറയുമ്പോള്‍: ഹോമയാഗത്തിനല്ല ഹനനയാഗത്തിനുമല്ല ഞങ്ങള്‍ക്കും നിങ്ങള്‍ക്കും മധ്യേ സാക്ഷിയായിരിക്കേണ്ടതിനു തന്നെ ഞങ്ങളുടെ പിതാക്കന്മാര്‍ ഉണ്ടാക്കിയിട്ടുള്ള യഹോവയുടെ യാഗപീഠത്തിന്റെ പ്രതിരൂപം കാണ്മിന് എന്നു മറുപടി പറവാന്‍ ഇടയാകും.
Malayalam Bible POC-ML 2013
ഞങ്ങളോടോ ഞങ്ങളുടെ പിന്‍ഗാമികളോടോ ഭാവിയില്‍ അവര്‍ ഇങ്ങനെ ചോദിക്കുകയാണെങ്കില്‍, ഞങ്ങള്‍ പറയും ബലിക്കോ ദഹനബലിക്കോ അല്ല നിങ്ങള്‍ക്കും ഞങ്ങള്‍ക്കും മധ്യേ ഒരു സാക്‌ഷ്യത്തിനായി കര്‍ത്താവിന്‍െറ ബലിപീഠത്തിന്‍െറ ഒരു മാതൃക ഞങ്ങളുടെ പിതാക്കന്‍മാര്‍ നിര്‍മിച്ചതാണിത്.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
“കൂടാതെ ഞങ്ങൾ പറഞ്ഞു: ‘ഇങ്ങനെ ഞങ്ങളോടോ ഞങ്ങളുടെ പിൻഗാമികളോടോ എന്നെങ്കിലും അവർ പറഞ്ഞാൽ, ഹോമയാഗങ്ങൾക്കോ മറ്റു യാഗങ്ങൾക്കോ അല്ല, ഞങ്ങൾക്കും നിങ്ങൾക്കും മധ്യേ ഒരു സ്മാരകമായിരിക്കേണ്ടതിനു ഞങ്ങളുടെ പിതാക്കന്മാർ നിർമിച്ച യഹോവയുടെ യാഗപീഠത്തിന്റെ പ്രതിരൂപം കാണുക എന്ന് ഉത്തരം പറയും.’