Joshua 23:13 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
നിങ്ങളുടെ ദൈവമായ സര്‍വേശ്വരന്‍ ഈ അന്യജാതിക്കാരെ നിങ്ങളുടെ ഇടയില്‍നിന്ന് ഒരിക്കലും നീക്കിക്കളയുകയില്ല. മാത്രമല്ല അവിടുന്ന് നിങ്ങള്‍ക്കു നല്കിയിരിക്കുന്ന ഈ നല്ല ദേശത്തുനിന്നും നിങ്ങള്‍ നിര്‍മ്മാര്‍ജനം ചെയ്യപ്പെടുന്നതുവരെ അവര്‍ നിങ്ങള്‍ക്കു കുടുക്കും കെണിയും മുതുകില്‍ ചാട്ടയും കണ്ണില്‍ മുള്ളുമായിരിക്കുമെന്നും അറിഞ്ഞുകൊള്ളുക.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
നിങ്ങളുടെ ദൈവമായ യഹോവ മേലാൽ ഈ ജാതികളെ നിങ്ങളുടെ മുമ്പിൽനിന്നു നീക്കിക്കളകയില്ലെന്നും നിങ്ങളുടെ ദൈവമായ യഹോവ നിങ്ങൾക്കു തന്നിരിക്കുന്ന ഈ നല്ലദേശത്തുനിന്നു നിങ്ങൾ നശിച്ചുപോകുംവരെ അവർ നിങ്ങൾക്കു കുടുക്കും കണിയും വിലാപ്പുറത്തു ചമ്മട്ടിയും കണ്ണിൽ മുള്ളും ആയിരിക്കുമെന്നു അറിഞ്ഞുകൊൾവിൻ.
Malayalam 1992 MBSI
നിങ്ങളുടെ ദൈവമായ യഹോവ മേലാല്‍ ഈ ജാതികളെ നിങ്ങളുടെ മുമ്പില്‍നിന്നു നീക്കിക്കളകയില്ലെന്നും നിങ്ങളുടെ ദൈവമായ യഹോവ നിങ്ങള്‍ക്കു തന്നിരിക്കുന്ന ഈ നല്ലദേശത്തുനിന്നു നിങ്ങള്‍ നശിച്ചുപോകുംവരെ അവര്‍ നിങ്ങള്‍ക്കു കുടുക്കും കണിയും വിലാപ്പുറത്തു ചുമ്മട്ടിയും കണ്ണില്‍ മുള്ളും ആയിരിക്കുമെന്നു അറിഞ്ഞുകൊള്‍വിന്‍.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
നിങ്ങളുടെ ദൈവമായ യഹോവ ഈ ജനതകളെ നിങ്ങളുടെ മുമ്പിൽനിന്ന് നീക്കിക്കളകയില്ലെന്നും യഹോവ നിങ്ങൾക്കു തന്നിരിക്കുന്ന ഈ നല്ല ദേശത്തുനിന്ന് നിങ്ങൾ നശിച്ചുപോകുംവരെ അവർ നിങ്ങൾക്ക് കുടുക്കും കെണിയും മുതുകിൽ ചാട്ടയും കണ്ണിൽ മുള്ളും ആയിരിക്കുമെന്ന് അറിഞ്ഞുകൊൾവീൻ.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
നിങ്ങളുടെ ദൈവമായ യഹോവ മേലാൽ ഈ ജാതികളെ നിങ്ങളുടെ മുമ്പിൽനിന്നും നീക്കിക്കളകയില്ലന്നും നിങ്ങളുടെ ദൈവമായ യഹോവ നിങ്ങള്‍ക്കു തന്നിരിക്കുന്ന ഈ നല്ല ദേശത്തുനിന്ന് നിങ്ങള്‍ നശിച്ചുപോകുംവരെ അവര്‍ നിങ്ങള്‍ക്കു കുടുക്കും കെണിയും വിലാപ്പുറത്തു ചമ്മട്ടിയും കണ്ണിൽ മുള്ളും ആയിരിക്കുമെന്നും അറിഞ്ഞുകൊള്‍വിന്‍.
Malayalam Bible POC-ML 2013
നിങ്ങളുടെ ഇടയില്‍ അവശേഷിച്ചിരിക്കുന്ന ഈ ജനങ്ങളുമായി ഇടപഴകുകയോ അവരുടെ സ്‌ത്രീകളെ വിവാഹംചെയ്യുകയോ നിങ്ങളുടെ സ്‌ത്രീകളെ അവര്‍ക്കു വിവാഹം ചെയ്‌തു കൊടുക്കുകയോ ചെയ്യുന്നെങ്കില്‍, നിങ്ങളുടെ ദൈവമായ കര്‍ത്താവ് ഈ ജനങ്ങളെ നിങ്ങളുടെ ഇടയില്‍നിന്നു മേലില്‍ നിര്‍മാര്‍ജനം ചെയ്യുകയില്ലെന്ന് അറിഞ്ഞുകൊള്ളുവിന്‍. നിങ്ങളുടെ ദൈവമായ കര്‍ത്താവ് നിങ്ങള്‍ക്കു നല്കിയിരിക്കുന്ന ഈ വിശിഷ്‌ട ദേശത്തുനിന്ന് നിങ്ങള്‍ വിച്‌ഛേദിക്കപ്പെടുന്നതുവരെ അവര്‍ നിങ്ങള്‍ക്ക് കെണിയും കുടുക്കും മുതുകില്‍ ചാട്ടയും കണ്ണില്‍ മുള്ളും ആയിരിക്കും.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
മേലാൽ നിങ്ങളുടെ ദൈവമായ യഹോവ അവരെ നിങ്ങളുടെമുമ്പിൽനിന്ന് നീക്കിക്കളയുകയില്ലെന്നും, പകരം നിങ്ങളുടെ ദൈവമായ യഹോവ നൽകിയ ഈ നല്ല ദേശത്തു കിടന്നു നിങ്ങൾ നശിക്കുന്നതുവരെ, അവർ നിങ്ങൾക്കു കുരുക്കും കെണിയും മുതുകത്തു ചമ്മട്ടിയും കണ്ണിൽ മുള്ളും ആയിരിക്കുമെന്നും അറിഞ്ഞുകൊൾക.