Joshua 24:14 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
“അതുകൊണ്ട് നിങ്ങള്‍ സര്‍വേശ്വരനെ ഭയപ്പെടുകയും ആത്മാര്‍ഥതയോടും വിശ്വസ്തതയോടും കൂടി അവിടുത്തെ സേവിക്കുകയും ചെയ്യുവിന്‍. നിങ്ങളുടെ പൂര്‍വപിതാക്കന്മാര്‍ മെസൊപ്പൊത്താമ്യയിലും ഈജിപ്തിലും വച്ച് ആരാധിച്ചിരുന്ന ദേവന്മാരെ ഉപേക്ഷിച്ച് സര്‍വേശ്വരനെ മാത്രം ആരാധിക്കുവിന്‍.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ആകയാൽ നിങ്ങൾ യഹോവയെ ഭയപ്പെട്ടു അവനെ പരമാർത്ഥതയോടും വിശ്വസ്തതയോടുംകൂടെ സേവിപ്പിൻ. നിങ്ങളുടെ പിതാക്കന്മാർ നദിക്കക്കരെയും മിസ്രയീമിലുംവെച്ചു സേവിച്ച ദേവന്മാരെ ഉപേക്ഷിക്കയും യഹോവയെത്തന്നേ സേവിക്കയും ചെയ്‌വിൻ.
Malayalam 1992 MBSI
ആകയാല്‍ നിങ്ങള്‍ യഹോവയെ ഭയപ്പെട്ടു അവനെ പരമാര്‍ത്ഥതയോടും വിശ്വസ്തതയോടുംകൂടെ സേവിപ്പിന്‍. നിങ്ങളുടെ പിതാക്കന്മാര്‍ നദിക്കക്കരെയും മിസ്രയീമിലുംവെച്ചു സേവിച്ച ദേവന്മാരെ ഉപേക്ഷിക്കയും യഹോവയെത്തന്നേ സേവിക്കയും ചെയ്‍വിന്‍.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ആകയാൽ നിങ്ങൾ യഹോവയെ ഭയപ്പെട്ട് അവനെ പരമാർത്ഥതയോടും വിശ്വസ്തതയോടുംകൂടെ സേവിപ്പീൻ. നിങ്ങളുടെ പിതാക്കന്മാർ നദിക്കക്കരെയും ഈജിപ്റ്റിലുംവെച്ച് സേവിച്ച ദേവന്മാരെ ഉപേക്ഷിക്കയും യഹോവയെത്തന്നെ സേവിക്കയും ചെയ്‌വിൻ.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ആകയാൽ നിങ്ങള്‍ യഹോവയെ ഭയപ്പെട്ട് അവനെ പരമാര്‍ഥതയോടും വിശ്വസ്തതയോടുംകൂടെ സേവിപ്പിന്‍. നിങ്ങളുടെ പിതാക്കന്മാര്‍ നദിക്കക്കരെയും മിസ്രയീമിലുംവച്ച് സേവിച്ച ദേവന്മാരെ ഉപേക്ഷിക്കയും യഹോവയെത്തന്നേ സേവിക്കയും ചെയ്‍വിന്‍.
Malayalam Bible POC-ML 2013
ആകയാല്‍, കര്‍ത്താവിനെ ഭയപ്പെടുകയും ആത്‌മാര്‍ഥതയോടും വിശ്വസ്‌തതയോടുംകൂടെ അവിടുത്തെ സേവിക്കുകയുംചെയ്യുവിന്‍. ഈജിപ്‌തിലും നദിക്കക്കരെയും നിങ്ങളുടെ പിതാക്കന്‍മാര്‍ സേവിച്ചിരുന്നദേവന്‍മാരെ ഉപേക്‌ഷിച്ചു കര്‍ത്താവിനെസേവിക്കുവിന്‍.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
“ആകയാൽ യഹോവയെ ഭയപ്പെട്ടു പരിപൂർണ വിശ്വസ്തതയോടെ അവിടത്തെ സേവിപ്പിൻ. ഈജിപ്റ്റിലും യൂഫ്രട്ടീസ് നദിക്കക്കരെയുംവെച്ചു നിങ്ങളുടെ പിതാക്കന്മാർ ഭജിച്ചുവന്ന ദേവന്മാരെ വലിച്ചെറിയുകയും യഹോവയെ സേവിക്കുകയും ചെയ്യുക.