Joshua 24:27 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
യോശുവ സകല ജനത്തോടും പറഞ്ഞു: “ഈ കല്ല് നമ്മുടെ മധ്യേ ഒരു സാക്ഷ്യമായിരിക്കട്ടെ; സര്‍വേശ്വരന്‍ നമ്മോടു കല്പിച്ചിട്ടുള്ളതെല്ലാം അതു കേട്ടിരിക്കുന്നു. നിങ്ങളുടെ ദൈവത്തോടു നിങ്ങള്‍ അവിശ്വസ്തരായി വര്‍ത്തിക്കാതെയിരിക്കുന്നതിന് അതു നിങ്ങളുടെ മധ്യേ സാക്ഷ്യമായിരിക്കും.”
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ഇതാ, ഈ കല്ലു നമുക്കു സാക്ഷിയായിരിക്കട്ടെ; അതു യഹോവ നമ്മോടു കല്പിച്ചിട്ടുള്ള വചനങ്ങളൊക്കെയും കേട്ടിരിക്കുന്നു; ആകയാൽ നിങ്ങളുടെ ദൈവത്തെ നിങ്ങൾ നിഷേധിക്കാതിരിക്കേണ്ടതിന്നു അതു നിങ്ങൾക്കു സാക്ഷിയായിരിക്കട്ടെ എന്നു പറഞ്ഞു.
Malayalam 1992 MBSI
ഇതാ, ഈ കല്ലു നമുക്കു സാക്ഷിയായിരിക്കട്ടെ; അതു യഹോവ നമ്മോടു കല്പിച്ചിട്ടുള്ള വചനങ്ങളൊക്കെയും കേട്ടിരിക്കുന്നു; ആകയാല്‍ നിങ്ങളുടെ ദൈവത്തെ നിങ്ങള്‍ നിഷേധിക്കാതിരിക്കേണ്ടതിന്നു അതു നിങ്ങള്‍ക്കു സാക്ഷിയായിരിക്കട്ടെ എന്നു പറഞ്ഞു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
“ഇതാ, ഈ കല്ല് നമുക്കു മധ്യേ സാക്ഷിയായിരിക്കും; അത് യഹോവ നമ്മോട് കല്പിച്ചിട്ടുള്ള വചനങ്ങളൊക്കെയും കേട്ടിരിക്കുന്നു; ആകയാൽ നിങ്ങൾ ദൈവത്തെ നിഷേധിച്ചാൽ അത് നിങ്ങൾക്കെതിരെ സാക്ഷിയായിരിക്കും“
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
യോശുവ സകല ജനത്തോടും: ഇതാ, ഈ കല്ല് നമുക്ക് സാക്ഷിയായിരിക്കട്ടെ; അത് യഹോവ നമ്മോടു കല്പിച്ചിട്ടുള്ള വചനങ്ങളൊക്കെയും കേട്ടിരിക്കുന്നു; ആകയാൽ നിങ്ങളുടെ ദൈവത്തെ നിങ്ങള്‍ നിഷേധിക്കാതിരിക്കേണ്ടതിന് അതു നിങ്ങള്‍ക്കു സാക്ഷിയായിരിക്കട്ടെ എന്നു പറഞ്ഞു.
Malayalam Bible POC-ML 2013
ജോഷ്വ ജനത്തോടു പറഞ്ഞു: ഈ കല്ലു നമുക്കു സാക്‌ഷിയായിരിക്കട്ടെ. കര്‍ത്താവ്‌ നമ്മോട്‌ അരുളിച്ചെയ്‌ത എല്ലാ വചനങ്ങളും ഇതു ശ്രവിച്ചിട്ടുണ്ട്‌. അതിനാല്‍, നിങ്ങളുടെ ദൈവത്തോട്‌ അവിശ്വസ്‌തമായി വര്‍ത്തിക്കാതിരിക്കുന്നതിന്‌ ഇതു നിങ്ങള്‍ക്ക്‌ സാക്‌ഷിയായിരിക്കട്ടെ!
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
യോശുവ സകലജനത്തോടും: “ഇതാ! ഈ കല്ലു നമുക്കു സാക്ഷിയായിരിക്കട്ടെ; യഹോവ നമ്മോടു കൽപ്പിച്ചിട്ടുള്ള വചനങ്ങളൊക്കെയും അതു കേട്ടിരിക്കുന്നു. ആകയാൽ നിങ്ങളുടെ ദൈവത്തെ നിങ്ങൾ നിഷേധിക്കാതിരിക്കുന്നതിന്, അതു നിങ്ങൾക്കു സാക്ഷിയായിരിക്കും” എന്നു പറഞ്ഞു.