Joshua 24:32 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ഇസ്രായേല്‍ജനത ഈജിപ്തില്‍നിന്നു പുറപ്പെട്ടുപോരുമ്പോള്‍ യോസേഫിന്‍റെ അസ്ഥികള്‍ എടുത്തുകൊണ്ടു പോന്നിരുന്നു; യാക്കോബ് ശെഖേമിന്‍റെ പിതാവായ ഹാമോരിന്‍റെ പുത്രന്മാരില്‍നിന്നു നൂറു വെള്ളിക്കാശിനു വാങ്ങിയിരുന്ന സ്ഥലത്ത് ഇസ്രായേല്‍ജനം അത് അടക്കംചെയ്തു; ഈ സ്ഥലം യോസേഫിന്‍റെ ഭാവിതലമുറകള്‍ക്ക് അവകാശപ്പെട്ടതായിത്തീര്‍ന്നു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
യിസ്രായേൽമക്കൾ മിസ്രയീമിൽ നിന്നു കൊണ്ടുപോന്ന യോസേഫിന്റെ അസ്ഥികളെ അവർ ശെഖേമിൽ, യാക്കോബ് ശെഖേമിന്റെ അപ്പനായ ഹാമോരിന്റെ മക്കളോടു നൂറു വെള്ളിക്കാശിന്നു വാങ്ങിയിരുന്ന നിലത്തു, അടക്കംചെയ്തു; അതു യോസേഫിന്റെ മക്കൾക്കു അവകാശമായിത്തീർന്നു.
Malayalam 1992 MBSI
യിസ്രായേല്‍മക്കള്‍ മിസ്രയീമില്‍ നിന്നു കൊണ്ടുപോന്ന യോസേഫിന്റെ അസ്ഥികളെ അവര്‍ ശെഖേമില്‍, യാക്കോബ് ശെഖേമിന്റെ അപ്പനായ ഹാമോരിന്റെ മക്കളോടു നൂറു വെള്ളിക്കാശിന്നു വാങ്ങിയിരുന്ന നിലത്തു, അടക്കംചെയ്തു; അതു യോസേഫിന്റെ മക്കള്‍ക്കു അവകാശമായിത്തീര്‍ന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
യിസ്രായേൽമക്കൾ ഈജിപ്റ്റിൽ നിന്ന് കൊണ്ടുപോന്ന യോസേഫിന്റെ അസ്ഥികൾ അവർ ശെഖേമിൽ, യാക്കോബ് ശെഖേമിന്റെ അപ്പനായ ഹാമോരിന്റെ മക്കളോട് നൂറ് വെള്ളിക്കാശിന് വാങ്ങിയിരുന്ന നിലത്ത്, അടക്കംചെയ്തു; അത് യോസേഫിന്റെ മക്കൾക്ക് അവകാശമായിത്തീർന്നിരുന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
യിസ്രായേൽമക്കള്‍ മിസ്രയീമിൽനിന്നു കൊണ്ടുപോന്ന യോസേഫിന്‍റെ അസ്ഥികളെ അവര്‍ ശെഖേമിൽ, യാക്കോബ് ശെഖേമിന്‍റെ അപ്പനായ ഹാമോരിന്‍റെ മക്കളോടു നൂറു വെള്ളിക്കാശിനു വാങ്ങിയിരുന്ന നിലത്ത്, അടക്കംചെയ്തു; അതു യോസേഫിന്‍റെ മക്കള്‍ക്ക് അവകാശമായിത്തീര്‍ന്നു.
Malayalam Bible POC-ML 2013
ഈജിപ്‌തില്‍നിന്നു കൊണ്ടുവന്ന ജോസഫിന്‍െറ അസ്‌ഥികള്‍ ഇസ്രായേല്‍ജനം ഷെക്കെമില്‍ സംസ്‌കരിച്ചു. ഈ സ്‌ഥലം ഷെക്കെ മിന്‍െറ പിതാവായ ഹാമോറിന്‍െറ മക്കളില്‍നിന്നു നൂറു വെള്ളിനാണയത്തിന്‌ യാക്കോബ്‌ വാങ്ങിയതാണ്‌. അതു ജോസഫിന്‍െറ സന്തതികള്‍ക്ക്‌ അവകാശമായി.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ഇസ്രായേൽമക്കൾ ഈജിപ്റ്റിൽനിന്ന് കൊണ്ടുവന്ന യോസേഫിന്റെ അസ്ഥികൾ അവർ ശേഖേമിൽ, യാക്കോബ് ശേഖേമിന്റെ പിതാവായ ഹാമോരിന്റെ മക്കളിൽനിന്ന് നൂറു വെള്ളിക്കാശിനു വാങ്ങിയ സ്ഥലത്ത് അടക്കംചെയ്തു. അതു യോസേഫിന്റെ പിൻഗാമികൾക്ക് അവകാശമായിത്തീർന്നു.