Joshua 24:7 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
സഹായത്തിനായി അവര്‍ എന്നെ വിളിച്ചപേക്ഷിച്ചപ്പോള്‍ ഞാന്‍ ഈജിപ്തുകാരുടെയും ഇസ്രായേല്യരുടെയും മധ്യേ അന്ധകാരം വരുത്തി. എന്‍റെ കല്പനയാല്‍ സമുദ്രം ഈജിപ്തുകാരെ മൂടി. അവരോടു ഞാന്‍ പ്രവര്‍ത്തിച്ചതു നിങ്ങള്‍ നേരിട്ടു കണ്ടതാണല്ലോ. “അതിനുശേഷം ദീര്‍ഘകാലം നിങ്ങള്‍ മരുഭൂമിയില്‍ പാര്‍ത്തു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അവർ യഹോവയോടു നിലവിളിച്ചപ്പോൾ അവൻ നിങ്ങൾക്കും മിസ്രയീമ്യർക്കും മദ്ധ്യേ അന്ധകാരം വെച്ചു കടൽ അവരുടെമേൽ വരുത്തി അവരെ മുക്കിക്കളഞ്ഞു; ഇങ്ങനെ ഞാൻ മിസ്രയീമ്യരോടു ചെയ്തതു നിങ്ങൾ കണ്ണാലെ കണ്ടു; നിങ്ങൾ ഏറിയകാലം മരുഭൂമിയിൽ കഴിച്ചു.
Malayalam 1992 MBSI
അവര്‍ യഹോവയോടു നിലവിളിച്ചപ്പോള്‍ അവന്‍ നിങ്ങള്‍ക്കും മിസ്രയീമ്യര്‍ക്കും മദ്ധ്യേ അന്ധകാരം വെച്ചു കടല്‍ അവരുടെമേല്‍ വരുത്തി അവരെ മുക്കിക്കളഞ്ഞു; ഇങ്ങനെ ഞാന്‍ മിസ്രയീമ്യരോടു ചെയ്തതു നിങ്ങള്‍ കണ്ണാലെ കണ്ടു; നിങ്ങള്‍ ഏറിയ കാലം മരുഭൂമിയില്‍ കഴിച്ചു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അവർ യഹോവയോട് നിലവിളിച്ചപ്പോൾ അവൻ അവർക്കും ഈജിപ്റ്റുകാർക്കും മദ്ധ്യേ അന്ധകാരം വരുത്തി. എന്റെ കൽപ്പനയാൽ കടൽ അവരെ മൂടിക്കളഞ്ഞു; ഇങ്ങനെ ഞാൻ ഈജിപ്റ്റുകാരോട് ചെയ്തത് അവർ സ്വന്ത കണ്ണാലെ കണ്ടു; അവരുടെ സന്തതികളായ നിങ്ങൾ ഏറിയകാലം മരുഭൂമിയിൽ കഴിച്ചു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അവര്‍ യഹോവയോടു നിലവിളിച്ചപ്പോള്‍ അവന്‍ നിങ്ങള്‍ക്കും മിസ്രയീമ്യര്‍ക്കും മധ്യേ അന്ധകാരം വച്ചു കടൽ അവരുടെമേൽ വരുത്തി അവരെ മുക്കിക്കളഞ്ഞു; ഇങ്ങനെ ഞാന്‍ മിസ്രയീമ്യരോടു ചെയ്തത് നിങ്ങള്‍ കണ്ണാലെ കണ്ടു; നിങ്ങള്‍ ഏറിയകാലം മരുഭൂമിയിൽ കഴിച്ചു.
Malayalam Bible POC-ML 2013
നിങ്ങള്‍ കര്‍ത്താവിനോടു നിലവിളിച്ചപേക്‌ഷിച്ചപ്പോള്‍, അവിടുന്ന് ഇസ്രായേല്യരുടെയും ഈജിപ്‌തുകാരുടെയും ഇടയില്‍ അന്‌ധകാരം വ്യാപിപ്പിച്ചു. കടല്‍ അവരുടെമേല്‍ ഒഴുകി, അവര്‍ മുങ്ങിമരിക്കാന്‍ ഇടയാക്കി. ഞാന്‍ ഈജിപ്‌തിനോടു ചെയ്‌തത് നിങ്ങള്‍ നേരില്‍ കണ്ടതാണല്ലോ. നിങ്ങള്‍ വളരെനാള്‍ മരുഭൂമിയില്‍ വസിച്ചു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അപ്പോൾ അവർ യഹോവയോടു സഹായത്തിനു നിലവിളിച്ചു, അവിടന്ന് അവർക്കും ഈജിപ്റ്റുകാർക്കും ഇടയ്ക്ക് അന്ധകാരം വരുത്തി. കടൽ അവരുടെമേൽ മൂടി അവരെ മുക്കിക്കളഞ്ഞു; ഞാൻ ഈജിപ്റ്റുകാരോടു ചെയ്തതു നിങ്ങളുടെ കണ്ണിനാൽതന്നെ കണ്ടു. ഇതിനുശേഷം നിങ്ങൾ ഒരു നീണ്ട കാലയളവു മരുഭൂമിയിൽ താമസിച്ചു.