Joshua 24:8 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
പിന്നീട് യോര്‍ദ്ദാന്‍നദിയുടെ കിഴക്കുവശത്തു പാര്‍ത്തിരുന്ന അമോര്യരുടെ ദേശത്തേക്കു ഞാന്‍ നിങ്ങളെ കൂട്ടിക്കൊണ്ടു വന്നു. അവര്‍ നിങ്ങളോടു യുദ്ധം ചെയ്തു; എന്നാല്‍ അവരെ ഞാന്‍ നിങ്ങളുടെ കൈയില്‍ ഏല്പിച്ചു; അവരുടെ ദേശം നിങ്ങള്‍ കൈവശപ്പെടുത്തി. നിങ്ങളുടെ മുമ്പില്‍വച്ചു ഞാന്‍ അവരെ നശിപ്പിച്ചു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
പിന്നെ ഞാൻ നിങ്ങളെ യോർദ്ദാന്നക്കരെ പാർത്തിരുന്ന അമോര്യരുടെ ദേശത്തേക്കു കൊണ്ടുവന്നു; അവൻ നിങ്ങളോടു യുദ്ധംചെയ്തു; നിങ്ങൾ അവരുടെ ദേശം കൈവശമാക്കേണ്ടതിന്നു ഞാൻ അവരെ നിങ്ങളുടെ കയ്യിൽ ഏല്പിച്ചു, നിങ്ങളുടെ മുമ്പിൽനിന്നു നശിപ്പിച്ചുകളഞ്ഞു.
Malayalam 1992 MBSI
പിന്നെ ഞാന്‍ നിങ്ങളെ യോര്‍ദ്ദാന്നക്കരെ പാര്‍ത്തിരുന്ന അമോര്‍യ്യരുടെ ദേശത്തേക്കു കൊണ്ടുവന്നു; അവന്‍ നിങ്ങളോടു യുദ്ധംചെയ്തു; നിങ്ങള്‍ അവരുടെ ദേശം കൈവശമാക്കേണ്ടതിന്നു ഞാന്‍ അവരെ നിങ്ങളുടെ കയ്യില്‍ ഏല്പിച്ചു, നിങ്ങളുടെ മുമ്പില്‍നിന്നു നശിപ്പിച്ചുകളഞ്ഞു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
പിന്നെ ഞാൻ നിങ്ങളെ യോർദ്ദാനക്കരെ പാർത്തിരുന്ന അമോര്യരുടെ ദേശത്തേക്ക് കൊണ്ടുവന്നു; അവർ നിങ്ങളോട് യുദ്ധംചെയ്തു; നിങ്ങൾ അവരുടെ ദേശം കൈവശമാക്കേണ്ടതിന് ഞാൻ അവരെ നിങ്ങളുടെ കയ്യിൽ ഏല്പിച്ച് നശിപ്പിച്ചുകളഞ്ഞു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
പിന്നെ ഞാന്‍ നിങ്ങളെ യോര്‍ദ്ദാനക്കരെ പാര്‍ത്തിരുന്ന അമോര്യരുടെ ദേശത്തേക്കു കൊണ്ടുവന്നു; അവര്‍ നിങ്ങളോടു യുദ്ധം ചെയ്തു; നിങ്ങള്‍ അവരുടെ ദേശം കൈവശമാക്കേണ്ടതിന് ഞാന്‍ അവരെ നിങ്ങളുടെ കൈയിൽ ഏല്പിച്ചു, നിങ്ങളുടെ മുമ്പിൽനിന്ന് നശിപ്പിച്ചുകളഞ്ഞു.
Malayalam Bible POC-ML 2013
അനന്തരം, ജോര്‍ദാനു മറുകരെ വസിച്ചിരുന്ന അമോര്യരുടെ നാട്ടിലേക്കു ഞാന്‍ നിങ്ങളെ കൂട്ടിക്കൊണ്ടു വന്നു. അവര്‍ നിങ്ങളോടുയുദ്‌ധം ചെയ്‌തെങ്കിലും അവരെ നിങ്ങളുടെ കൈകളില്‍ ഞാന്‍ ഏല്‍പിച്ചു. നിങ്ങള്‍ അവരുടെ ദേശം കൈവശമാക്കുകയും നിങ്ങളുടെ മുന്‍പില്‍വച്ച് ഞാന്‍ അവരെ നശിപ്പിക്കുകയും ചെയ്‌തു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
“ ‘പിന്നെ ഞാൻ നിങ്ങളെ യോർദാന്റെ കിഴക്കുഭാഗത്തു താമസിച്ചിരുന്ന അമോര്യരുടെ ദേശത്തു കൊണ്ടുവന്നു; അവർ നിങ്ങളോടു യുദ്ധംചെയ്തു; എന്നാൽ ഞാൻ അവരെ നിങ്ങളുടെ കൈയിൽ ഏൽപ്പിച്ചു. നിങ്ങളുടെമുമ്പിൽനിന്ന് ഞാൻ അവരെ നശിപ്പിച്ചുകളഞ്ഞു; അവരുടെ ദേശം നിങ്ങൾ കൈവശമാക്കി.