Joshua 6:1 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ഇസ്രായേല്‍ജനം പ്രവേശിക്കാതിരിക്കത്തക്കവിധം യെരീഹോവിന്‍റെ വാതില്‍ അടച്ചു ഭദ്രമാക്കിയിരുന്നു. ഉള്ളില്‍ കയറാനോ പുറത്തു പോകാനോ ആര്‍ക്കും സാധ്യമായിരുന്നില്ല.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
എന്നാൽ യെരീഹോവിനെ യിസ്രായേൽമക്കളുടെ നിമിത്തം അടെച്ചു ഉറപ്പാക്കിയിരുന്നു; ആരും പുറത്തിറങ്ങിയില്ല, അകത്തു കയറിയതുമില്ല.
Malayalam 1992 MBSI
എന്നാല്‍ യെരീഹോവിനെ യിസ്രായേല്‍മക്കളുടെ നിമിത്തം അടെച്ചു ഉറപ്പാക്കിയിരുന്നു; ആരും പുറത്തിറങ്ങിയില്ല, അകത്തു കയറിയതുമില്ല.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
എന്നാൽ യിസ്രായേൽമക്കൾ പ്രവേശിക്കാതിരിക്കുവാൻ യെരീഹൊ പട്ടണത്തിലേക്കുള്ള വാതിലുകൾ അടച്ച് ഉറപ്പാക്കിയിരുന്നു; ആരും പുറത്തിറങ്ങിയില്ല, അകത്ത് കയറിയതുമില്ല.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
എന്നാൽ യെരീഹോവിനെ യിസ്രായേൽ മക്കളുടെ നിമിത്തം അടച്ച് ഉറപ്പാക്കിയിരുന്നു; ആരും പുറത്തിറങ്ങിയില്ല, അകത്തു കയറിയതുമില്ല.
Malayalam Bible POC-ML 2013
ഇസ്രായേല്‍ജനത്തെ ഭയന്ന് ജറീക്കോപ്പട്ടണം അടച്ചു ഭദ്രമാക്കിയിരുന്നു. ആരും പുറത്തേക്കു പോവുകയോ അകത്തേക്കു വരുകയോ ചെയ്‌തില്ല.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
എന്നാൽ ഇസ്രായേൽമക്കൾനിമിത്തം യെരീഹോപട്ടണത്തിന്റെ കവാടം ഭദ്രമായി അടയ്ക്കപ്പെട്ടിരുന്നു; ആരും പുറത്തിറങ്ങിയില്ല, അകത്തു കയറിയതുമില്ല.