Joshua 6:18 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
എന്നാല്‍ നശിപ്പിക്കാന്‍ സമര്‍പ്പിക്കപ്പെട്ടവയില്‍നിന്നും യാതൊന്നും നിങ്ങള്‍ എടുക്കരുത്; എടുത്താല്‍ ഇസ്രായേല്‍പാളയത്തില്‍ അനര്‍ഥവും നാശവും ഉണ്ടാകും.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
എന്നാൽ നിങ്ങൾ ശപഥംചെയ്തിരിക്കെ ശപഥാർപ്പിതത്തിൽ വല്ലതും എടുത്തിട്ടു യിസ്രായേൽപാളയത്തിന്നു ശാപവും അനർത്ഥവും വരുത്താതിരിക്കേണ്ടതിന്നു ശപഥാർപ്പിതമായ വസ്തുവൊന്നും തൊടാതിരിപ്പാൻ സൂക്ഷിച്ചുകൊൾവിൻ.
Malayalam 1992 MBSI
എന്നാല്‍ നിങ്ങള്‍ ശപഥംചെയ്തിരിക്കെ ശപഥാര്‍പ്പിതത്തില്‍ വല്ലതും എടുത്തിട്ടു യിസ്രായേല്‍പാളയത്തിന്നു ശാപവും അനര്‍ത്ഥവും വരുത്താതിരിക്കേണ്ടതിന്നു ശപഥാര്‍പ്പിതമായ വസ്തുവൊന്നും തൊടാതിരിപ്പാന്‍ സൂക്ഷിച്ചുകൊള്‍വിന്‍.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
എന്നാൽ നിങ്ങൾ ശപഥംചെയ്തിരിക്കെ ശപഥാർപ്പിതത്തിൽ വല്ലതും എടുത്തിട്ട് യിസ്രായേൽപാളയത്തിന്നു ശാപവും അനർത്ഥവും വരുത്താതിരിക്കേണ്ടതിന് ശപഥാർപ്പിതമായ വസ്തുവൊന്നും തൊടാതിരിപ്പാൻ സൂക്ഷിച്ചുകൊൾവിൻ.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
എന്നാൽ നിങ്ങള്‍ ശപഥം ചെയ്തിരിക്കെ ശപഥാര്‍പ്പിതത്തിൽ വല്ലതും എടുത്തിട്ട് യിസ്രായേൽപാളയത്തിനു ശാപവും അനര്‍ഥവും വരുത്താതിരിക്കേണ്ടതിന് ശപഥാര്‍പ്പിതമായ വസ്തുവൊന്നും തൊടാതിരിപ്പാന്‍ സൂക്ഷിച്ചുകൊള്‍വിന്‍.
Malayalam Bible POC-ML 2013
നശിപ്പിക്കേണ്ട ഈ പട്ടണത്തില്‍നിന്നു നിങ്ങള്‍ ഒന്നും എടുക്കരുത്‌; അങ്ങനെ ചെയ്‌താല്‍ ഇസ്രായേല്‍ പാളയത്തിനു നാശവും അനര്‍ഥവും സംഭവിക്കും.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
എന്നാൽ അർപ്പിതവസ്തുക്കളിൽനിന്ന് അകന്നുനിൽക്കുക; അവയിൽ എന്തെങ്കിലും കൈവശപ്പെടുത്തി നിങ്ങൾക്കുതന്നെ നാശം വരുത്തിവെക്കാൻ ശ്രമിക്കരുത്. അങ്ങനെചെയ്താൽ ഇസ്രായേൽപാളയത്തിനു നിങ്ങൾതന്നെ നാശവും അത്യാഹിതവും വരുത്തിവെക്കും.