Joshua 6:25 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
യെരീഹോവിനെ ഒറ്റുനോക്കാന്‍ യോശുവ അയച്ച ദൂതന്മാരെ രാഹാബ് എന്ന വേശ്യ ഒളിപ്പിച്ചതിനാല്‍ അദ്ദേഹം അവളെയും അവളുടെ ചാര്‍ച്ചക്കാരെയും അവള്‍ക്കുള്ളതിനെയെല്ലാം ജീവനോടെ രക്ഷിച്ചു. അവളുടെ പിന്‍തലമുറക്കാര്‍ ഇസ്രായേലില്‍ ഇപ്പോഴും പാര്‍ക്കുന്നു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
യെരീഹോവിനെ ഒറ്റുനോക്കുവാൻ അയച്ച ദൂതന്മാരെ രാഹാബ് എന്ന വേശ്യ ഒളിപ്പിച്ചതുകൊണ്ടു യോശുവ അവളെയും അവളുടെ പിതൃഭവനത്തെയും അവൾക്കുള്ള സകലത്തെയും ജീവനോടെ രക്ഷിച്ചു; അവൾ ഇന്നുവരെയും യിസ്രായേലിൽ പാർക്കുന്നു.
Malayalam 1992 MBSI
യെരീഹോവിനെ ഒറ്റുനോക്കുവാന്‍ അയച്ച ദൂതന്മാരെ രാഹാബ് എന്ന വേശ്യ ഒളിപ്പിച്ചതുകൊണ്ടു യോശുവ അവളെയും അവളുടെ പിതൃഭവനത്തെയും അവള്‍ക്കുള്ള സകലത്തെയും ജീവനോടെ രക്ഷിച്ചു; അവള്‍ ഇന്നുവരെയും യിസ്രായേലില്‍ പാര്‍ക്കുംന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
യെരീഹോ പട്ടണം ഒറ്റുനോക്കുവാൻ അയച്ച ദൂതന്മാരെ രാഹാബ് എന്ന വേശ്യ ഒളിപ്പിച്ചതുകൊണ്ട് യോശുവ അവളെയും അവളുടെ പിതൃഭവനത്തെയും അവൾക്കുള്ള സകലത്തെയും ജീവനോടെ രക്ഷിച്ചു; അവൾ ഇന്നുവരെയും യിസ്രായേലിൽ പാർക്കുന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
യെരീഹോവിനെ ഒറ്റുനോക്കുവാന്‍ അയച്ച ദൂതന്മാരെ രാഹാബ് എന്ന വേശ്യ ഒളിപ്പിച്ചതുകൊണ്ട് യോശുവ അവളെയും അവളുടെ പിതൃഭവനത്തെയും അവള്‍ക്കുള്ള സകലത്തെയും ജീവ നോടെ രക്ഷിച്ചു; അവള്‍ ഇന്നുവരെയും യിസ്രായേലിൽ പാര്‍ക്കുന്നു.
Malayalam Bible POC-ML 2013
വേശ്യയായ റാഹാബിനെയും അവളുടെ പിതൃഭവനത്തെയും വസ്‌തുവകകളെയും ജോഷ്വ സംരക്‌ഷിച്ചു. എന്തെന്നാല്‍, ജറീക്കോ നിരീക്‌ഷിക്കുന്നതിനു ജോഷ്വ അയ ച്ചദൂതന്‍മാരെ അവള്‍ ഒളിപ്പിച്ചു. അവളുടെ കുടുംബം ഇസ്രായേലില്‍ ഇന്നുമുണ്ട്‌.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
രാഹാബ് എന്ന ഗണിക, യെരീഹോവിനെ പര്യവേക്ഷണംചെയ്യാൻ അയച്ച പുരുഷന്മാരെ ഒളിപ്പിച്ചതുകൊണ്ട് അവളെയും അവളുടെ കുടുംബത്തെയും അവൾക്കുള്ള സകലത്തെയും യോശുവ രക്ഷിച്ചു; അവൾ ഇന്നുവരെയും ഇസ്രായേല്യരുടെ ഇടയിൽ പാർക്കുന്നു.