Joshua 6:26 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അന്ന് യോശുവ ഇപ്രകാരം ശപഥം ചെയ്തു പറഞ്ഞു: “യെരീഹോപട്ടണം വീണ്ടും പണിയാന്‍ തുനിയുന്നവന്‍ സര്‍വേശ്വരന്‍റെ മുമ്പില്‍ ശപിക്കപ്പെട്ടവനായിരിക്കും. “അതിന് അടിസ്ഥാനമിടുമ്പോള്‍ അവന്‍റെ മൂത്തമകനും അതിന്‍റെ വാതില്‍ ഉറപ്പിക്കുമ്പോള്‍ അവന്‍റെ ഇളയമകനും നഷ്ടപ്പെടും.”
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അക്കാലത്തു യോശുവ ശപഥം ചെയ്തു: ഈ യെരീഹോപട്ടണത്തെ പണിയുവാൻ തുനിയുന്ന മനുഷ്യൻ യഹോവയുടെ മുമ്പാകെ ശപിക്കപ്പെട്ടവൻ; അവൻ അതിന്റെ അടിസ്ഥാനമിടുമ്പോൾ അവന്റെ മൂത്തമകൻ നഷ്ടമാകും; അതിന്റെ കതകു തൊടുക്കുമ്പോൾ ഇളയമകനും നഷ്ടമാകും എന്നു പറഞ്ഞു.
Malayalam 1992 MBSI
അക്കാലത്തു യോശുവ ശപഥം ചെയ്തുഈ യെരീഹോപട്ടണത്തെ പണിയുവാന്‍ തുനിയുന്ന മനുഷ്യന്‍ യഹോവയുടെ മുമ്പാകെ ശപീക്കപ്പെട്ടവന്‍; അവന്‍ അതിന്റെ അടിസ്ഥാനമിടുമ്പോള്‍ അവന്റെ മൂത്തമകന്‍ നഷ്ടമാകും; അതിന്റെ കതകു തൊടുക്കുമ്പോള്‍ ഇളയമകനും നഷ്ടമാകും എന്നു പറഞ്ഞു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അക്കാലത്ത് യോശുവ ശപഥം ചെയ്തു: “ഈ യെരീഹോ പട്ടണം പണിയുവാൻ തുനിയുന്ന മനുഷ്യൻ യഹോവയുടെ മുമ്പാകെ ശപിക്കപ്പെട്ടവൻ; അവൻ അതിന്റെ അടിസ്ഥാനമിടുമ്പോൾ അവന്റെ മൂത്ത മകൻ നഷ്ടമാകും; അതിന്റെ കവാടങ്ങൾ ഉറപ്പിക്കുമ്പോൾ ഇളയ മകനും നഷ്ടമാകും” എന്ന് പറഞ്ഞു. 27 യഹോവ യോശുവയോടുകൂടെ ഉണ്ടായിരുന്നു; അവന്റെ കീർത്തി ദേശത്ത് എല്ലാടവും പരന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അക്കാലത്ത് യോശുവ ശപഥം ചെയ്തു: ഈ യെരീഹോപട്ടണത്തെ പണിയുവാന്‍ തുനിയുന്ന മനുഷ്യന്‍ യഹോവയുടെ മുമ്പാകെ ശപിക്കപ്പെട്ടവന്‍; അവന്‍ അതിന്‍റെ അടിസ്ഥാനമിടുമ്പോള്‍ അവന്‍റെ മൂത്തമകന്‍ നഷ്ടമാകും; അതിന്‍റെ കതക് തൊടുക്കുമ്പോള്‍ ഇളയമകനും നഷ്ടമാകും എന്നു പറഞ്ഞു.
Malayalam Bible POC-ML 2013
ജോഷ്വ അന്ന്‌ അവരോടു ശപഥം ചെയ്‌തുപറഞ്ഞു: ജറീക്കോ പുതുക്കിപ്പണിയാന്‍ തുനിയുന്നവന്‍ ശപ്‌തന്‍. അതിന്‍െറ അടിസ്‌ഥാനമിടാന്‍ ഒരുമ്പെടുന്നവന്‌ അവന്‍െറ മൂത്ത മകനും, കവാടങ്ങള്‍ നിര്‍മിക്കാന്‍ പരിശ്രമിക്കുന്നവന്‌ അവന്‍െറ ഇളയ മകനും നഷ്‌ടപ്പെടും.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അക്കാലത്തു യോശുവ ഈ ശപഥംചെയ്തു: “ഈ യെരീഹോപട്ടണം വീണ്ടും പണിയാൻ തുനിയുന്ന മനുഷ്യൻ യഹോവയുടെമുമ്പാകെ ശപിക്കപ്പെട്ടവൻ: “അവൻ അതിന്റെ അടിസ്ഥാനമിടുമ്പോൾ അവന്റെ മൂത്തമകൻ നഷ്ടമാകും; അതിന്റെ കവാടം വെക്കുമ്പോൾ അവന്റെ ഇളയമകനും നഷ്ടമാകും.”