Joshua 6:8 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
യോശുവ ജനത്തോടു കല്പിച്ചതുപോലെ കാഹളങ്ങള്‍ കൈയില്‍ എടുത്തിരുന്ന ഏഴു പുരോഹിതന്മാര്‍ അവിടുത്തെ പെട്ടകത്തിന്‍റെ മുമ്പില്‍ കാഹളം ഊതിക്കൊണ്ടു നടന്നു. സര്‍വേശ്വരന്‍റെ ഉടമ്പടിപ്പെട്ടകം അവര്‍ക്കു പിന്നാലെ ഉണ്ടായിരുന്നു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
യോശുവ ജനത്തോടു പറഞ്ഞുതീർന്നപ്പോൾ ആട്ടിൻ കൊമ്പുകൊണ്ടുള്ള ഏഴു കാഹളം പിടിച്ചുകൊണ്ടു ഏഴു പുരോഹിതന്മാർ യഹോവയുടെ മുമ്പിൽ നടന്നു കാഹളം ഊതി; യഹോവയുടെ നിയമപ്പെട്ടകം അവരുടെ പിന്നാലെ ചെന്നു.
Malayalam 1992 MBSI
യോശുവ ജനത്തോടു പറഞ്ഞുതീര്‍ന്നപ്പോള്‍ ആട്ടിന്‍ കൊമ്പുകൊണ്ടുള്ള ഏഴു കാഹളം പിടിച്ചുകൊണ്ടു ഏഴു പുരോഹിതന്മാര്‍ യഹോവയുടെ മുമ്പില്‍ നടന്നു കാഹളം ഊതി; യഹോവയുടെ നിയമപ്പെട്ടകം അവരുടെ പിന്നാലെ ചെന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
യോശുവ ജനത്തോട് പറഞ്ഞതിൻ പ്രകാരം ആട്ടിൻ കൊമ്പുകൊണ്ടുള്ള കാഹളം പിടിച്ചുകൊണ്ട് ഏഴ് പുരോഹിതന്മാർ യഹോവയുടെ മുമ്പിൽ നടന്നു കാഹളം ഊതി; യഹോവയുടെ നിയമപ്പെട്ടകം അവരുടെ പിന്നാലെ ചെന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
യോശുവ ജനത്തോടു പറഞ്ഞുതീര്‍ന്നപ്പോള്‍ ആട്ടിന്‍കൊമ്പുകൊണ്ടുള്ള ഏഴു കാഹളം പിടിച്ചുകൊണ്ട് ഏഴു പുരോഹിതന്മാര്‍ യഹോവയുടെ മുമ്പിൽ നടന്നു കാഹളം ഊതി; യഹോവയുടെ നിയമപെട്ടകം അവരുടെ പിന്നാലെ ചെന്നു.
Malayalam Bible POC-ML 2013
ജോഷ്വ കല്‍പിച്ചതുപോലെ ഏഴു പുരോഹിതന്‍മാര്‍, ആട്ടിന്‍കൊമ്പുകൊണ്ടുള്ള കാഹളം മുഴക്കിക്കൊണ്ട് കര്‍ത്താവിന്‍െറ മുന്‍പില്‍ നടന്നു. കര്‍ത്താവിന്‍െറ വാഗ്‌ദാനപേടകം അവര്‍ക്കു പിന്നാലെ ഉണ്ടായിരുന്നു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
യോശുവ ജനത്തോടു പറഞ്ഞുതീർന്നപ്പോൾ, യഹോവയ്ക്കുമുമ്പിൽ ആട്ടിൻകൊമ്പുകൊണ്ടുള്ള കാഹളംപിടിച്ചുനിന്ന ഏഴു പുരോഹിതന്മാർ കാഹളമൂതി മുന്നോട്ടു പോകുകയും യഹോവയുടെ ഉടമ്പടിയുടെ പേടകം അവരെ പിൻതുടരുകയും ചെയ്തു.