Joshua 7:2 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ബേഥേലിനു കിഴക്ക് ബേഥാവെന്‍റെ സമീപമുള്ള ഹായിപട്ടണത്തിലേക്ക് യെരീഹോവില്‍നിന്ന് ആളുകളെ അയച്ചുകൊണ്ട് യോശുവ പറഞ്ഞു: “നിങ്ങള്‍ പോയി ഹായിപട്ടണം രഹസ്യമായി നിരീക്ഷിച്ചു വരിക.” അവര്‍ അപ്രകാരം ചെയ്തു;
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
യോശുവ യെരീഹോവിൽനിന്നു ബേഥേലിന്നു കിഴക്കു ബേഥാവെന്റെ സമീപത്തുള്ള ഹായിയിലേക്കു ആളുകളെ അയച്ചു അവരോടു: നിങ്ങൾ ചെന്നു ദേശം ഒറ്റുനോക്കുവിൻ എന്നു പറഞ്ഞു. അവർ ചെന്നു ഹായിയെ ഒറ്റുനോക്കി,
Malayalam 1992 MBSI
യോശുവ യെരീഹോവില്‍നിന്നു ബേഥേലിന്നു കിഴക്കു ബേഥാവെന്റെ സമീപത്തുള്ള ഹായിയിലേക്കു ആളുകളെ അയച്ചു അവരോടുനിങ്ങള്‍ ചെന്നു ദേശം ഒറ്റുനോക്കുവിന്‍ എന്നു പറഞ്ഞു. അവര്‍ ചെന്നു ഹായിയെ ഒറ്റുനോക്കി,
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
യോശുവ യെരീഹോവിൽനിന്ന് ദേശം ഒറ്റുനോക്കുവാൻ ബേഥേലിന് കിഴക്ക് ബേഥാവെന്റെ സമീപത്തുള്ള ഹായിയിലേക്ക് ആളുകളെ അയച്ചു. അവർ ചെന്ന് ഹായിയെ ഒറ്റുനോക്കി,
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
യോശുവ യെരീഹോവിൽനിന്ന് ബേഥേലിനു കിഴക്ക് ബേഥാവെന്‍റെ സമീപത്തുള്ള ഹായിയിലേക്ക് ആളുകളെ അയച്ച് അവരോട്: നിങ്ങള്‍ ചെന്ന് ദേശം ഒറ്റുനോക്കുവിന്‍ എന്നു പറഞ്ഞു. അവര്‍ ചെന്ന് ഹായിയെ ഒറ്റുനോക്കി,
Malayalam Bible POC-ML 2013
ബഥേലിനു കിഴക്ക്‌ ബേഥാവനു സമീപത്തുള്ള ആയ്‌പട്ടണത്തിലേക്ക്‌ ജറീക്കോയില്‍നിന്ന്‌ ജോഷ്വ ആളുകളെ അയച്ചു പറഞ്ഞു: നിങ്ങള്‍ പോയി അവിടം രഹസ്യമായി നിരീക്‌ഷിക്കുവിന്‍.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
യോശുവ യെരീഹോവിൽനിന്ന് ബേഥേലിനു കിഴക്കു ബേത്-ആവെനു സമീപമുള്ള ഹായിയിലേക്ക് ആളുകളെ അയച്ച് അവരോട്, “നിങ്ങൾചെന്ന് ആ പ്രദേശം പര്യവേക്ഷണംചെയ്യുക” എന്നു പറഞ്ഞു. അങ്ങനെ അവർ ചെന്ന് ഹായി പര്യവേക്ഷണംചെയ്തു.