Joshua 7:26 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അവര്‍ അവന്‍റെമേല്‍ ഒരു വലിയ കല്‍ക്കൂമ്പാരം ഉണ്ടാക്കി; അത് ഇന്നും അവിടെയുണ്ട്. സര്‍വേശ്വരന്‍റെ ഉഗ്രരോഷം ശമിച്ചു. ഇന്നും അവിടം ആഖോര്‍ താഴ്വര എന്ന പേരില്‍ അറിയപ്പെടുന്നു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അവന്റെമേൽ അവർ ഒരു വലിയ കല്ക്കുന്നു കൂട്ടി; അതു ഇന്നുവരെ ഇരിക്കുന്നു. ഇങ്ങനെ യഹോവയുടെ ഉഗ്രകോപം മാറി; അതുകൊണ്ടു ആ സ്ഥലത്തിന്നു ആഖോർതാഴ്‌വര എന്നു ഇന്നുവരെ പേർ പറഞ്ഞുവരുന്നു.
Malayalam 1992 MBSI
അവന്റെ മേല്‍ അവര്‍ ഒരു വലിയ കലക്കുന്നു കൂട്ടി; അതു ഇന്നുവരെ ഇരിക്കുന്നു. ഇങ്ങനെ യഹോവയുടെ ഉഗ്രകോപം മാറി; അതുകൊണ്ടു ആ സ്ഥലത്തിന്നു ആഖോര്‍താഴ്വര എന്നു ഇന്നുവരെ പേര്‍ പറഞ്ഞുവരുന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അവന്റെമേൽ അവർ ഒരു വലിയ കല്ക്കുന്ന് കൂട്ടി; അത് ഇന്നും ഇരിക്കുന്നു. ഇങ്ങനെ യഹോവയുടെ ഉഗ്രകോപം മാറി; അതുകൊണ്ട് ആ സ്ഥലത്തിന് ഇന്നും ആഖോർതാഴ്‌വര എന്ന് പേരു പറഞ്ഞുവരുന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അവന്‍റെമേൽ അവര്‍ ഒരു വലിയ കൽക്കുന്നു കൂട്ടി; അത് ഇന്നുവരെ ഇരിക്കുന്നു. ഇങ്ങനെ യഹോവയുടെ ഉഗ്രകോപം മാറി; അതുകൊണ്ട് ആ സ്ഥലത്തിന് ആഖോര്‍താഴ്വര എന്ന് ഇന്നുവരെ പേര്‍ പറഞ്ഞുവരുന്നു.
Malayalam Bible POC-ML 2013
അവര്‍ അവന്‍െറ മേല്‍ ഒരു വലിയ കല്‍ക്കൂമ്പാരം ഉണ്ടാക്കി. അത് ഇന്നും അവിടെ ഉണ്ട്. അങ്ങനെ കര്‍ത്താവിന്‍െറ ഉജ്‌ജ്വലകോപം ശമിച്ചു. ഇന്നും ആ സ്‌ഥലം ആഖോറിന്‍െറ താഴ്‌വര എന്ന് അറിയപ്പെടുന്നു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ആഖാന്റെമേൽ അവർ ഒരു വലിയ കൽക്കൂന കൂട്ടി. അത് ഇപ്പോഴും അവിടെയുണ്ട്. അങ്ങനെ യഹോവയുടെ ഉഗ്രകോപം മാറി. അതുകൊണ്ട് ആ സ്ഥലത്തിന് ആഖോർ താഴ്വര എന്ന് ഇന്നും പറഞ്ഞുവരുന്നു.