Joshua 7:5 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
പട്ടണവാതില്‍മുതല്‍ ശെബാരീംവരെ അവര്‍ അവരെ പിന്തുടര്‍ന്നു. മലഞ്ചരുവില്‍ വച്ച് അവരില്‍ മുപ്പത്താറു പേരെ ഹായിനിവാസികള്‍ വധിച്ചു; ഇസ്രായേല്യരുടെ ധൈര്യം ക്ഷയിച്ചു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ഹായിപട്ടണക്കാർ അവരിൽ മുപ്പത്താറോളം പേരെ കൊന്നു, അവരെ പട്ടണവാതില്ക്കൽ തുടങ്ങി ശെബാരീംവരെ പിന്തുടർന്നു മലഞ്ചരിവിൽവെച്ചു അവരെ തോല്പിച്ചു. അതുകൊണ്ടു ജനത്തിന്റെ ഹൃദയം ഉരുകി വെള്ളംപോലെ ആയ്തീർന്നു.
Malayalam 1992 MBSI
ഹായിപട്ടണക്കാര്‍ അവരില്‍ മുപ്പത്താറോളം പേരെ കൊന്നു, അവരെ പട്ടണവാതില്‍ക്കല്‍ തുടങ്ങി ശെബാരീംവരെ പിന്‍ തുടര്‍ന്നു മലഞ്ചരിവില്‍വെച്ചു അവരെ തോല്പിച്ചു. അതുകൊണ്ടു ജനത്തിന്റെ ഹൃദയം ഉരുകി വെള്ളംപോലെ ആയ്തീര്‍ന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ഹായി പട്ടണക്കാർ അവരിൽ മുപ്പത്താറോളം പേരെ കൊന്നു; അവരെ പട്ടണവാതിൽക്കൽ തുടങ്ങി ശെബാരീം വരെ പിന്തുടർന്ന് മലഞ്ചരിവിൽവെച്ച് അവരെ തോല്പിച്ചു. അതുകൊണ്ട് ജനത്തിന്റെ മനസ്സ് ഉരുകി ധൈര്യം നഷ്ടപ്പെട്ടു പോയി.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ഹായിപട്ടണക്കാര്‍ അവരിൽ മുപ്പത്താറോളം പേരെ കൊന്നു, അവരെ പട്ടണവാതിൽക്കൽ തുടങ്ങി ശെബാരീംവരെ പിന്തുടര്‍ന്നു മലഞ്ചരിവിൽവച്ച് അവരെ തോല്പിച്ചു; അതുകൊണ്ട് ജനത്തിന്‍റെ ഹൃദയം ഉരുകി വെള്ളംപോലെ ആയിത്തീര്‍ന്നു.
Malayalam Bible POC-ML 2013
ആയ്‌നിവാസികള്‍ മുപ്പത്താറോളം പേരെ വധിച്ചു. അവര്‍ അവരെ നഗരകവാടം മുതല്‍ ഷബാറിംവരെ പിന്തുടരുകയും താഴോട്ട് ഇറങ്ങുമ്പോള്‍ വധിക്കുകയും ചെയ്‌തു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അവരിൽ മുപ്പത്താറുപേരെ കൊന്നു. അവരെ പട്ടണകവാടംമുതൽ ശെബാരീംവരെ പിൻതുടർന്നു, മലഞ്ചെരിവിൽവെച്ച് അവരെ തോൽപ്പിച്ചു. ഇതിനാൽ ജനത്തിന്റെ ഹൃദയം ഭയത്താൽ ഉരുകി വെള്ളംപോലെയായിത്തീർന്നു.