Joshua 8:24 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
മരുഭൂമിയില്‍ തങ്ങളെ പിന്തുടര്‍ന്നെത്തിയ ഹായിനിവാസികളെ ഒന്നൊഴിയാതെ ഇസ്രായേല്യര്‍ കൊന്നൊടുക്കി. അതിനുശേഷം ഇസ്രായേല്യര്‍ ഹായിയില്‍ കടന്നു. ശേഷിച്ചവരെയും വാളിന് ഇരയാക്കി.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
യിസ്രായേൽ തങ്ങളെ പിന്തുടർന്ന ഹായിപട്ടണക്കാരെ ഒക്കെയും വെളിമ്പ്രദേശത്തു മരുഭൂമിയിൽവെച്ചു കൊന്നുതീർക്കയും അവർ ഒട്ടൊഴിയാതെ എല്ലാവരും വാളിന്റെ വായ്ത്തലയാൽ വീണൊടുങ്ങുകയും ചെയ്തശേഷം യിസ്രായേല്യർ ഒക്കെയും ഹായിയിലേക്കു മടങ്ങിച്ചെന്നു വാളിന്റെ വായ്ത്തലയാൽ അതിനെ സംഹരിച്ചു.
Malayalam 1992 MBSI
യിസ്രായേല്‍ തങ്ങളെ പിന്‍ തുടര്‍ന്ന ഹായിപട്ടണക്കാരെ ഒക്കെയും വെളിന്‍ പ്രദേശത്തു മരുഭൂമിയില്‍വെച്ചു കൊന്നുതീര്‍ക്കയും അവര്‍ ഒട്ടൊഴിയാതെ എല്ലാവരും വാളിന്റെ വായ്ത്തലയാല്‍ വീണൊടുങ്ങുകയും ചെയ്തശേഷം യിസ്രായേല്യര്‍ ഒക്കെയും ഹായിയിലേക്കു മടങ്ങിച്ചെന്നു വാളിന്റെ വായ്ത്തലയാല്‍ അതിനെ സംഹരിച്ചു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
യിസ്രായേൽ തങ്ങളെ പിന്തുടർന്ന ഹായിപട്ടണക്കാരെ മരുഭൂമിയിൽ വെളിമ്പ്രദേശത്തുവെച്ച് കൊന്നുതീർത്തശേഷം ഹായിയിലേക്ക് മടങ്ങിച്ചെന്ന് വാളിന്റെ വായ്ത്തലയാൽ അതിലെ ജനത്തേയും സംഹരിച്ചു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
യിസ്രായേൽ തങ്ങളെ പിന്തുടര്‍ന്ന ഹായിപട്ടണക്കാരെ ഒക്കെയും വെളിമ്പ്രദേശത്തു മരുഭൂമിയിൽവച്ചു കൊന്നുതീര്‍ക്കയും അവര്‍ ഒട്ടൊഴിയാതെ എല്ലാവരും വാളിന്‍റെ വായ്ത്തലയാൽ വീണൊടുങ്ങുകയും ചെയ്തശേഷം യിസ്രായേല്യര്‍ ഒക്കെയും ഹായിയിലേക്കു മടങ്ങിച്ചെന്ന് വാളിന്‍റെ വായ്ത്തലയാൽ അതിനെ സംഹരിച്ചു.
Malayalam Bible POC-ML 2013
ഇസ്രായേല്‍ തങ്ങളെ പിന്തുടര്‍ന്ന ആയ്‌പട്ടണക്കാരെയെല്ലാം വിജ നദേശത്തുവച്ചു സംഹരിച്ചു. അവസാനത്തെയാള്‍വരെ വാളിനിരയായി. പിന്നീട്‌, ഇസ്രായേല്യര്‍ ആയ്‌പട്ടണത്തിലേക്കു മടങ്ങിച്ചെന്ന്‌ അവശേഷിച്ചവരെയും വാളിനിരയാക്കി.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
തങ്ങളെ പിൻതുടർന്ന ഹായിപട്ടണക്കാരെ ഇസ്രായേല്യർ സമതലപ്രദേശങ്ങളിലും മരുഭൂമിയിലുംവെച്ചു കൊന്നുകളഞ്ഞു. അവരെയെല്ലാം വാളിനാൽ നശിപ്പിച്ചതിനുശേഷം, ഹായിയിലേക്കു മടങ്ങിവന്ന് അവിടെ ഉണ്ടായിരുന്നവരെയും കൊന്നുകളഞ്ഞു.