Joshua 8:29 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അദ്ദേഹം ഹായിരാജാവിനെ ഒരു മരത്തില്‍ തൂക്കി; ശവശരീരം സായാഹ്നംവരെ മരത്തില്‍ കിടന്നു; സൂര്യന്‍ അസ്തമിച്ചപ്പോള്‍ യോശുവയുടെ കല്പനപ്രകാരം ശവം മരത്തില്‍നിന്ന് ഇറക്കി പട്ടണവാതില്‌ക്കല്‍ വയ്‍ക്കുകയും അതിന്മേല്‍ ഒരു വലിയ കല്‍കൂമ്പാരം ഉയര്‍ത്തുകയും ചെയ്തു. അത് ഇന്നും അവിടെയുണ്ട്.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ഹായിരാജാവിനെ അവൻ സന്ധ്യവരെ ഒരു മരത്തിൽ തൂക്കി; സൂര്യൻ അസ്തമിച്ചപ്പോൾ യോശുവയുടെ കല്പനപ്രകാരം ശവം മരത്തിൽനിന്നു ഇറക്കി പട്ടണവാതില്ക്കൽ ഇടുകയും അതിന്മേൽ ഇന്നുവരെ നില്ക്കുന്ന ഒരു വലിയ കല്ക്കുന്നു കൂട്ടുകയും ചെയ്തു.
Malayalam 1992 MBSI
ഹായിരാജാവിനെ അവന്‍ സന്ധ്യവരെ ഒരു മരത്തില്‍ തൂക്കി; സൂര്യന്‍ അസ്തമിച്ചപ്പോള്‍ യോശുവയുടെ കല്പനപ്രകാരം ശവം മരത്തില്‍നിന്നു ഇറക്കി പട്ടണവാതില്‍ക്കല്‍ ഇടുകയും അതിന്മേല്‍ ഇന്നുവരെ നിലക്കുന്ന ഒരു വലിയ കല്‍ക്കുന്നു കൂട്ടുകയും ചെയ്തു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ഹായിരാജാവിനെ അവൻ സന്ധ്യവരെ ഒരു മരത്തിൽ തൂക്കി; സൂര്യൻ അസ്തമിച്ചപ്പോൾ യോശുവയുടെ കല്പനപ്രകാരം ശവം മരത്തിൽനിന്ന് ഇറക്കി പട്ടണവാതില്ക്കൽ ഇടുകയും അതിന്മേൽ ഇന്നുവരെ നില്ക്കുന്ന ഒരു വലിയ കല്ക്കുന്ന് കൂട്ടുകയും ചെയ്തു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ഹായിരാജാവിനെ അവന്‍ സന്ധ്യവരെ ഒരു മരത്തിൽ തൂക്കി; സൂര്യന്‍ അസ്തമിച്ചപ്പോള്‍ യോശുവയുടെ കല്പനപ്രകാരം ശവം മരത്തിൽനിന്ന് ഇറക്കി പട്ടണവാതിൽക്കൽ ഇടുകയും അതിന്മേൽ ഇന്നുവരെ നില്ക്കുന്ന ഒരു വലിയ കൽക്കുന്നു കൂട്ടുകയും ചെയ്തു.
Malayalam Bible POC-ML 2013
പിന്നീട്‌ അവന്‍ ആയ്‌ രാജാവിനെ ഒരു മരത്തില്‍ തൂക്കിക്കൊന്നു. സായാഹ്‌നംവരെ ജഡം അതിന്‍മേല്‍ തൂങ്ങിക്കിടന്നു. സൂര്യാസ്‌തമയമായപ്പോള്‍ ശരീരം മരത്തില്‍നിന്നിറക്കി നഗരകവാടത്തില്‍ വയ്‌ക്കാന്‍ ജോഷ്വ കല്‍പിച്ചു. അവര്‍ അങ്ങനെ ചെയ്‌തു. അതിനു മുകളില്‍ ഒരു കല്‍ക്കൂമ്പാരം ഉയര്‍ത്തി. അത്‌ ഇന്നും അവിടെയുണ്ട്‌.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ഹായിരാജാവിനെ ഒരു മരത്തിൽ തൂക്കിക്കൊന്നു, സന്ധ്യവരെ അവനെ അവിടെ ഇട്ടു. സന്ധ്യയായപ്പോൾ മൃതശരീരം മരത്തിൽനിന്നെടുത്ത് പട്ടണകവാടത്തിൽ കൊണ്ടിടുന്നതിനു യോശുവ ആജ്ഞാപിച്ചു. അതിന്മേൽ അവർ ഒരു കൽക്കൂമ്പാരം ഉയർത്തി; അത് ഇന്നും അവിടെ നിൽക്കുന്നു.