Joshua 8:4 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അവരോട് യോശുവ ഇങ്ങനെ കല്പിച്ചു: “നിങ്ങള്‍ പട്ടണത്തിന്‍റെ പിന്‍ഭാഗത്തു പതിയിരിക്കണം. പട്ടണത്തില്‍നിന്നു വളരെ ദൂരം പോകരുത്; യുദ്ധം ചെയ്യുന്നതിന് ഒരുങ്ങിയിരിക്കണം.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അവരോടു കല്പിച്ചതു എന്തെന്നാൽ: നിങ്ങൾ പട്ടണത്തിന്റെ പിൻഭാഗത്തു പതിയിരിക്കേണം; പട്ടണത്തോടു ഏറെ അകലാതെ എല്ലാവരും ഒരുങ്ങിയിരിപ്പിൻ.
Malayalam 1992 MBSI
അവരോടു കല്പിച്ചതു എന്തെന്നാല്‍നിങ്ങള്‍ പട്ടണത്തിന്റെ പിന്‍ ഭാഗത്തു പതിയിരിക്കേണം; പട്ടണത്തോടു ഏറെ അകലാതെ എല്ലാവരും ഒരുങ്ങിയിരിപ്പിന്‍.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അവരോട് പറഞ്ഞത് എന്തെന്നാൽ: “നിങ്ങൾ പട്ടണത്തിന്റെ പിൻഭാഗത്ത് പതിയിരിക്കേണം; പട്ടണത്തോട് ഏറെ അകലാതെ എല്ലാവരും ഒരുങ്ങിയിരിപ്പീൻ.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അവരോടു കല്പിച്ചത് എന്തെന്നാൽ: നിങ്ങള്‍ പട്ടണത്തിന്‍റെ പിന്‍ഭാഗത്തു പതിയിരിക്കേണം; പട്ടണത്തോട് ഏറെ അകലാതെ എല്ലാവരും ഒരുങ്ങിയിരിപ്പിന്‍.
Malayalam Bible POC-ML 2013
അവന്‍ അവരോട് ആജ്‌ഞാപിച്ചു: പട്ടണത്തെ ആക്രമിക്കുന്നതിന് നിങ്ങള്‍ അ തിനു പിന്നില്‍ ഒളിച്ചിരിക്കണം. വളരെ അകലെപ്പോകരുത്. സദാ ജാഗരൂകരായിരിക്കുകയും വേണം.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
“ശ്രദ്ധിച്ചുകേൾക്കുക; നിങ്ങൾ പട്ടണത്തിനു പിന്നിൽ പതിയിരിക്കണം. അതിൽനിന്നും അധികദൂരം പോകരുത്. എല്ലാവരും ജാഗ്രതയോടെ ഇരിക്കണം.