Joshua 8:6 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അങ്ങനെ പട്ടണത്തില്‍നിന്നു വിദൂരമായ സ്ഥലത്ത് ആകുന്നതുവരെ അവര്‍ ഞങ്ങളെ പിന്തുടരും. മുമ്പെന്നപോലെ നാം അവരുടെ മുമ്പില്‍നിന്നു പരാജിതരായി ഓടിപ്പോകുകയാണെന്ന് അവര്‍ പറയും.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അവർ ഞങ്ങളെ പിന്തുടർന്നു പട്ടണം വിട്ടു പുറത്താകും. അവർ മുമ്പെപ്പോലെ നമ്മുടെ മുമ്പിൽനിന്നു ഓടിപ്പോകുന്നു എന്നു അവർ പറയും; അങ്ങനെ ഞങ്ങൾ അവരുടെ മുമ്പിൽനിന്നു ഓടും.
Malayalam 1992 MBSI
അവര്‍ ഞങ്ങളെ പിന്തുടര്‍ന്നു പട്ടണം വിട്ടു പുറത്താകും. അവര്‍ മുമ്പെപ്പോലെ നമ്മുടെ മുമ്പില്‍നിന്നു ഔടിപ്പോകുന്നു എന്നു അവര്‍ പറയും; അങ്ങനെ ഞങ്ങള്‍ അവരുടെ മുമ്പില്‍നിന്നു ഔടും.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അവർ ഞങ്ങളെ പിന്തുടർന്ന് പട്ടണം വിട്ട് പുറത്താകും. ‘അവർ മുമ്പിലത്തെപ്പൊലെ നമ്മുടെ മുമ്പിൽനിന്ന് ഓടിപ്പോകുന്നു’ എന്ന് അവർ പറയും.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അവര്‍ ഞങ്ങളെ പിന്തുടര്‍ന്ന് പട്ടണം വിട്ടു പുറത്താകും. അവര്‍ മുമ്പേപ്പോലെ നമ്മുടെ മുമ്പിൽനിന്ന് ഓടിപ്പോകുന്നു എന്ന് അവര്‍ പറയും; അങ്ങനെ ഞങ്ങള്‍ അവരുടെ മുമ്പിൽനിന്ന് ഓടും.
Malayalam Bible POC-ML 2013
പട്ടണത്തില്‍ നിന്നു വളരെ അകലെ എത്തുന്നതുവരെ അവര്‍ ഞങ്ങളെ പിന്തുടരും. അപ്പോള്‍ അവര്‍ പറയും ഇതാ, അവര്‍ മുന്‍പിലത്തെപ്പോലെ പരാജിതരായി ഓടുന്നു. ഞങ്ങള്‍ അങ്ങനെ ഓടും.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
‘മുമ്പിലത്തെപ്പോലെ അവർ നമ്മുടെ മുന്നിൽനിന്ന് ഓടിപ്പോകുന്നു’ എന്നു പറഞ്ഞ് അവർ ഞങ്ങളെ പിൻതുടരും; ഇങ്ങനെ പട്ടണത്തിനുപുറത്തേക്കു ഞങ്ങൾ അവരെ വശീകരിച്ചുകൊണ്ടുപോകും. അങ്ങനെ ഞങ്ങൾ അവരുടെമുമ്പിൽനിന്ന് ഓടുമ്പോൾ,