Joshua 9:11 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
യാത്രയ്‍ക്കാവശ്യമായ ഭക്ഷണപദാര്‍ഥങ്ങള്‍ എടുത്തുകൊണ്ടു നിങ്ങളെ കാണാന്‍ ഞങ്ങളുടെ നേതാക്കന്മാരും ദേശവാസികളും ഞങ്ങളോടു പറഞ്ഞു. ഞങ്ങള്‍ നിങ്ങളുടെ ദാസന്മാരായി ജീവിച്ചുകൊള്ളാം എന്ന വ്യവസ്ഥയിന്മേല്‍ ഞങ്ങളുമായി ഉടമ്പടി ചെയ്യാന്‍ നിങ്ങളോട് അഭ്യര്‍ഥിക്കണമെന്നും അവര്‍ പറഞ്ഞിട്ടുണ്ട്.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അതുകൊണ്ടു ഞങ്ങളുടെ മൂപ്പന്മാരും ദേശനിവാസികൾ എല്ലാവരും ഞങ്ങളോടു വഴിക്കു വേണ്ടുന്ന ഭക്ഷണസാധനം എടുത്തു അവരെ ചെന്നുകണ്ടു: ഞങ്ങൾ നിങ്ങളുടെ ദാസന്മാർ ആയിക്കൊള്ളാം എന്നു അവരോടു പറയേണമെന്നു പറഞ്ഞു; ആകയാൽ നിങ്ങൾ ഞങ്ങളോടു ഉടമ്പടിചെയ്യേണം.
Malayalam 1992 MBSI
അതുകൊണ്ടു ഞങ്ങളുടെ മൂപ്പന്മാരും ദേശനിവാസികള്‍ എല്ലാവരും ഞങ്ങളോടു വഴിക്കു വേണ്ടുന്ന ഭക്ഷണസാധനം എടുത്തു അവരെ ചെന്നുകണ്ടുഞങ്ങള്‍ നിങ്ങളുടെ ദാസന്മാര്‍ ആയിക്കൊള്ളാം എന്നു അവരോടു പറയേണമെന്നു പറഞ്ഞു; ആകയാല്‍ നിങ്ങള്‍ ഞങ്ങളോടു ഉടമ്പടി ചെയ്യേണം.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അതുകൊണ്ട് ഞങ്ങളുടെ മൂപ്പന്മാരും ദേശനിവാസികളും ഞങ്ങളോട് നിങ്ങളെ വന്നു കണ്ട്,ഞങ്ങൾ നിങ്ങളുടെ ദാസന്മാർ ആയിക്കൊള്ളാം എന്ന് പറയണമെന്ന് പറഞ്ഞു; ആകയാൽ നിങ്ങൾ ഞങ്ങളോട് ഉടമ്പടിചെയ്യേണം.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അതുകൊണ്ട് ഞങ്ങളുടെ മൂപ്പന്മാരും ദേശനിവാസികള്‍ എല്ലാവരും ഞങ്ങളോട്: വഴിക്കു വേണ്ടുന്ന ഭക്ഷണസാധനം എടുത്ത് അവരെ ചെന്നു കണ്ട്: ഞങ്ങള്‍ നിങ്ങളുടെ ദാസന്മാര്‍ ആയിക്കൊള്ളാം എന്ന് അവരോട് പറയേണമെന്നു പറഞ്ഞു; ആകയാൽ നിങ്ങള്‍ ഞങ്ങളോട് ഉടമ്പടി ചെയ്യേണം.
Malayalam Bible POC-ML 2013
ഞങ്ങളുടെശ്രഷ്‌ഠന്‍മാരും നാട്ടുകാരും ഞങ്ങളോടു പറഞ്ഞു:യാത്രയ്‌ക്കുവേണ്ട ഭക്‌ഷണസാധനങ്ങള്‍ എടുത്തുചെന്ന്‌ അവരെ കണ്ട്‌ ഞങ്ങള്‍ നിങ്ങളുടെ ദാസന്‍മാരാണ്‌, അതുകൊണ്ട്‌ ഞങ്ങളുമായി ഒരു ഉടമ്പടി ഉണ്ടാക്കുക എന്നുപറയണം.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അതുകൊണ്ടു ഞങ്ങളുടെ ഗോത്രത്തലവന്മാരും ദേശവാസികൾ എല്ലാവരും ഞങ്ങളോട്, ‘യാത്രയ്ക്കുവേണ്ട ഭക്ഷണസാധനം എടുത്ത്, അവരെ ചെന്നുകണ്ട്, “ഞങ്ങൾ നിങ്ങളുടെ ദാസന്മാരാകുന്നു. ഞങ്ങളുമായി ഒരു സമാധാനയുടമ്പടി ചെയ്യുക” എന്നു പറയണം’ എന്നു പറഞ്ഞു.