Joshua 9:12 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ഇതാ, ഞങ്ങളുടെ കൈയിലുള്ള അപ്പം നോക്കൂ! നിങ്ങളെ സന്ദര്‍ശിക്കാന്‍ പുറപ്പെട്ടപ്പോള്‍ വഴിമധ്യേ ഭക്ഷിക്കാന്‍ ഞങ്ങള്‍ കൊണ്ടുവന്നതാണിവ. അപ്പോള്‍ അവയ്‍ക്ക് ചൂടുണ്ടായിരുന്നു; ഇപ്പോള്‍ ഇവ ഉണങ്ങി പൂത്തിരിക്കുന്നു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ഞങ്ങൾ നിങ്ങളുടെ അടുക്കൽ വരുവാൻ പുറപ്പെട്ട നാളിൽ ഭക്ഷണത്തിന്നായിട്ടു ഈ അപ്പം ചൂടോടെ ഞങ്ങളുടെ വീടുകളിൽനിന്നു എടുത്തതാകുന്നു; ഇപ്പോൾ ഇതാ, അതു ഉണങ്ങി പൂത്തിരിക്കുന്നു.
Malayalam 1992 MBSI
ഞങ്ങള്‍ നിങ്ങളുടെ അടുക്കല്‍ വരുവാന്‍ പുറപ്പെട്ട നാളില്‍ ഭക്ഷണത്തിന്നായിട്ടു ഈ അപ്പം ചൂടോടെ ഞങ്ങളുടെ വീടുകളില്‍നിന്നു എടുത്തതാകുന്നു; ഇപ്പോള്‍ ഇതാ, അതു ഉണങ്ങി പൂത്തിരിക്കുന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ഞങ്ങൾ പുറപ്പെട്ട നാളിൽ ഈ അപ്പം ചൂടോടെ ഞങ്ങളുടെ വീടുകളിൽനിന്ന് എടുത്തതാകുന്നു; ഇപ്പോൾ ഇതാ, അത് ഉണങ്ങി പൂത്തിരിക്കുന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ഞങ്ങള്‍ നിങ്ങളുടെ അടുക്കൽ വരുവാന്‍ പുറപ്പെട്ട നാളിൽ ഭക്ഷണത്തിനായിട്ട് ഈ അപ്പം ചൂടോടെ ഞങ്ങളുടെ വീടുകളിൽനിന്ന് എടുത്തതാകുന്നു; ഇപ്പോള്‍ ഇതാ, അത് ഉണങ്ങി പൂത്തിരിക്കുന്നു.
Malayalam Bible POC-ML 2013
ഇതാ ഞങ്ങളുടെ ഭക്‌ഷണ പദാര്‍ഥങ്ങള്‍ ഉണങ്ങിപ്പൂത്തിരിക്കുന്നു. യാത്രാമധ്യേ ഭക്‌ഷിക്കുന്നതിനായി ഞങ്ങളുടെ വീടുകളില്‍ നിന്ന്‌ എടുത്ത ഇവയ്‌ക്ക്‌ പുറപ്പെടുമ്പോള്‍ ചൂടുണ്ടായിരുന്നു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ഞങ്ങൾ നിങ്ങളുടെ അടുക്കൽ വരാൻ പുറപ്പെട്ട നാളിൽ ഭക്ഷണത്തിനായിട്ട് ഈ അപ്പം ചൂടോടെ ഞങ്ങളുടെ വീടുകളിൽനിന്ന് എടുത്തതാകുന്നു. ഇപ്പോൾ ഇതാ അത് ഉണങ്ങി പൂത്തിരിക്കുന്നു.