Joshua 9:18 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ജനനേതാക്കന്മാര്‍, തങ്ങളുടെ ദൈവമായ സര്‍വേശ്വരന്‍റെ നാമത്തില്‍ പ്രതിജ്ഞ ചെയ്തിരുന്നതുകൊണ്ട് ഇസ്രായേല്യര്‍ അവരെ സംഹരിച്ചില്ല. എന്നാല്‍ ഇസ്രായേല്‍ജനം നേതാക്കന്മാര്‍ക്കെതിരെ പിറുപിറുത്തു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
സഭയിലെ പ്രഭുക്കന്മാർ യിസ്രായേലിന്റെ ദൈവമായ യഹോവയെക്കൊണ്ടു അവരോടു സത്യംചെയ്തിരിക്കയാൽ യിസ്രായേൽമക്കൾ അവരെ സംഹരിച്ചില്ല; എന്നാൽ സഭമുഴുവനും പ്രഭുക്കന്മാരുടെ നേരെ പിറുപിറുത്തു.
Malayalam 1992 MBSI
സഭയിലെ പ്രഭുക്കന്മാര്‍ യിസ്രായേലിന്റെ ദൈവമായ യഹോവയെക്കൊണ്ടു അവരോടു സത്യംചെയ്തിരിക്കയാല്‍ യിസ്രായേല്‍മക്കള്‍ അവരെ സംഹരിച്ചില്ല; എന്നാല്‍ സഭ മുഴുവനും പ്രഭുക്കന്മാരുടെ നേരെ പിറുപിറുത്തു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അവരുടെപ്രഭുക്കന്മാർ യിസ്രായേലിന്റെ ദൈവമായ യഹോവയെക്കൊണ്ട് അവരോട് സത്യംചെയ്തിരിക്കയാൽ യിസ്രായേൽമക്കൾ അവരെ സംഹരിച്ചില്ല; എന്നാൽ സഭമുഴുവനും പ്രഭുക്കന്മാരുടെ നേരെ പിറുപിറുത്തു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
സഭയിലെ പ്രഭുക്കന്മാര്‍ യിസ്രായേലിന്‍റെ ദൈവമായ യഹോവയെക്കൊണ്ട് അവരോടു സത്യംചെയ്തിരിക്കയാൽ യിസ്രായേൽ മക്കള്‍ അവരെ സംഹരിച്ചില്ല; എന്നാൽ സഭ മുഴുവനും പ്രഭുക്കന്മാരുടെ നേരേ പിറുപിറുത്തു.
Malayalam Bible POC-ML 2013
ഇസ്രായേലിന്‍െറ ദൈവമായ കര്‍ത്താവിന്‍െറ നാമത്തില്‍ ജനപ്രമാണികള്‍ ശപഥം ചെയ്‌തിരുന്നതിനാല്‍ ജനം അവരെ വധിച്ചില്ല. സമൂഹം മുഴുവന്‍ ജനപ്രമാണികള്‍ക്കെതിരേ പിറുപിറുത്തു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ഇസ്രായേലിന്റെ ദൈവമായ യഹോവയെക്കൊണ്ടു സമൂഹത്തിലെ പ്രഭുക്കന്മാർ ശപഥംചെയ്യുകമൂലം ഇസ്രായേൽമക്കൾ അവരെ ആക്രമിച്ചില്ല. എന്നാൽ സഭമുഴുവനും പ്രഭുക്കന്മാരുടെനേരേ പിറുപിറുത്തു.