Jude 1:10 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
എന്നാല്‍ ഈ മനുഷ്യര്‍ തങ്ങള്‍ അറിയാത്തതിനെയെല്ലാം ദുഷിക്കുന്നു. വിശേഷബുദ്ധിയില്ലാത്ത മൃഗങ്ങളെപ്പോലെ ജന്മവാസനയാല്‍ മാത്രം അവര്‍ അറിയുന്നു. അങ്ങനെയുള്ള അറിവിനാല്‍ അവര്‍ നശിപ്പിക്കപ്പെടുന്നു.
Malayalam (ERV) WBTC Bible
എന്നാല്‍ ഈ ജനങ്ങള്‍ അവര്‍ക്കു മനസ്സിലാകാത്തവയെ വിമര്‍ശിക്കും. അവര്‍ക്കു ചില കാര്യങ്ങള്‍ മനസ്സിലാകുന്നു. ആലോചനയാലല്ല അവര്‍ ഇതു മനസ്സിലാക്കുന്നത്. കാട്ടുമൃഗങ്ങള്‍ അനുഭൂതിയാല്‍ കാര്യങ്ങള്‍ മനസ്സിലാക്കുന്നതു പോലെയാണ്. ഇതൊക്കെത്തന്നെയാണ് അവരെ നശിപ്പിക്കുന്നതും.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ഇവരോ തങ്ങൾ അറിയാത്തതു എല്ലാം ദുഷിക്കുന്നു; ബുദ്ധിയില്ലാത്ത മൃഗങ്ങളെപ്പോലെ സ്വാഭാവികമായി ഗ്രഹിക്കുന്നവയാൽ ഒക്കെയും തങ്ങളെത്തന്നേ വഷളാക്കുന്നു.
Malayalam 1992 MBSI
ഇവരോ തങ്ങള്‍ അറിയാത്തതു എല്ലാം ദുഷിക്കുന്നു; ബുദ്ധിയില്ലാത്ത മൃഗങ്ങളെപ്പോലെ സ്വാഭാവികമായി ഗ്രഹിക്കുന്നവയാല്‍ ഒക്കെയും തങ്ങളെത്തന്നേ വഷളാക്കുന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ഇവരോ തങ്ങൾക്ക് മനസ്സിലാകാത്ത സകല കാര്യങ്ങളെയും ദുഷിക്കുന്നു; ബുദ്ധിയില്ലാത്ത മൃഗങ്ങളേപ്പോലെ സ്വാഭാവികമായി മനസ്സിലാക്കുന്ന കാര്യങ്ങൾകൊണ്ട് അവർ തങ്ങളെത്തന്നെ നശിപ്പിക്കുന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ഇവരോ തങ്ങള്‍ അറിയാത്തത് എല്ലാം ദുഷിക്കുന്നു; ബുദ്ധിയില്ലാത്ത മൃഗങ്ങളെപ്പോലെ സ്വാഭാവികമായി ഗ്രഹിക്കുന്നവയാലൊക്കെയും തങ്ങളെത്തന്നെ വഷളാക്കുന്നു.
Malayalam Bible POC-ML 2013
ഈ മനുഷ്യരാകട്ടെ, തങ്ങള്‍ക്കു മനസ്‌സിലാകാത്ത എല്ലാകാര്യങ്ങളെയും ദുഷിക്കുന്നു. വിശേഷ ബുദ്‌ധിയില്ലാത്ത മൃഗങ്ങളെപ്പോലെ, തങ്ങളുടെ ജന്‍മവാസനകൊണ്ടു മനസ്‌സിലാക്കുന്ന കാര്യങ്ങള്‍ വഴി അവര്‍ മലിനരാവുകയുംചെയ്യുന്നു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
എന്നാൽ ഇവരാകട്ടെ, വിശേഷബുദ്ധിയില്ലാതെ ജന്മവാസനകൊണ്ടു ഗ്രഹിക്കുന്ന മൃഗങ്ങളെപ്പോലെ, തങ്ങൾക്കു ഗ്രഹിക്കാൻ പ്രയാസമുള്ളതിനെയെല്ലാം ദുഷിക്കുന്നു. ഇങ്ങനെ ഇവർ നശിക്കുകയുംചെയ്യുന്നു.