Jude 1:11 — Compare Translations
8 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അവര്‍ക്ക് ഹാ കഷ്ടം! എന്തെന്നാല്‍ അവര്‍ കയീന്‍റെ മാര്‍ഗത്തില്‍ നടക്കുന്നു. പ്രതിഫലത്തിനുവേണ്ടി ബിലെയാമിന്‍റെ തെറ്റിനു തങ്ങളെത്തന്നെ ഏല്പിച്ചുകൊടുക്കുന്നു; കോരഹിന്‍റെ മത്സരത്തില്‍ നശിച്ചുപോകുകയും ചെയ്യുന്നു.
Malayalam (ERV) WBTC Bible
അത് അവര്‍ക്ക് ഭയാനകമാകും. കയീന്‍റെ പാതയാണ് ഇവര്‍ പിന്തുടര്‍ന്നത്. പണം ഉണ്ടാക്കേണ്ടതിലേക്കായി അവര്‍ ബിലെയാം പോയ വഴിയില്‍ തങ്ങളെത്തന്നെ വിട്ടുകൊടുത്തു. കോരഹ് ചെയ്തതുപോലെ ദൈവത്തിനെതിരായി ഇവര്‍ കലഹിച്ചു. കോരഹിനെപ്പോലെ അവരും നശിപ്പിക്കപ്പെടും.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അവർക്കു അയ്യോ കഷ്ടം! അവർ കയീന്റെ വഴിയിൽ നടക്കയും കൂലി കൊതിച്ചു ബിലെയാമിന്റെ വഞ്ചനയിൽ തങ്ങളെത്തന്നേ ഏല്പിക്കയും കോരഹിന്റെ മത്സരത്തിൽ നശിച്ചുപോകയും ചെയ്യുന്നു.
Malayalam 1992 MBSI
അവര്‍ക്കും അയ്യോ കഷ്ടം! അവര്‍ കയീന്റെ വഴിയില്‍ നടക്കയും കൂലി കൊതിച്ചു ബിലെയാമിന്റെ വഞ്ചനയില്‍ തങ്ങളേത്തന്നേ ഏല്പിക്കയും കോരഹിന്റെ മത്സരത്തില്‍ നശിച്ചുപോകയും ചെയ്യുന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അവർക്ക് അയ്യോ കഷ്ടം! അവർ കയീന്റെ വഴിയിൽ നടക്കയും കൂലി കൊതിച്ച് ബിലെയാമിന്റെ വഞ്ചനയിൽ തങ്ങളെത്തന്നെ ഏല്പിക്കുകയും കോരഹിന്റെ മത്സരത്തിൽ നശിച്ചുപോകയും ചെയ്യുന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അവര്‍ക്ക് അയ്യോ കഷ്ടം! അവര്‍ കയീന്റെ വഴിയില്‍ നടക്കയും കൂലി കൊതിച്ചു ബിലെയാമിന്റെ വഞ്ചനയില്‍ തങ്ങളെത്തന്നെ ഏല്പിക്കയും കോരഹിന്റെ മത്സരത്തില്‍ നശിച്ചുപോകയും ചെയ്യുന്നു.
Malayalam Bible POC-ML 2013
അവര്‍ക്കു ദുരിതം! എന്തുകൊണ്ടെന്നാല്‍, അവര്‍ കായേന്‍െറ മാര്‍ഗത്തിലൂടെ നടക്കുകയും ലാഭേച്‌ഛകൊണ്ട് ബാലാമിന്‍െറ തെറ്റില്‍ ചെന്നു വീഴുകയും കോ റായുടെ പ്രക്‌ഷോഭത്തില്‍ നശിക്കുകയും ചെയ്യുന്നു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ഇവർക്കു ഹാ കഷ്ടം! അവർ കയീന്റെ വഴിയിൽ നടക്കുകയും, പ്രതിഫലം മോഹിച്ചു ബിലെയാമിന്റെ വഞ്ചനയ്ക്ക് സ്വയം ഏൽപ്പിച്ചുകൊടുക്കുകയും കോരഹിന്റെ മത്സരത്തിൽ നശിച്ചുപോകുകയുംചെയ്യുന്നു.