Jude 1:12 — Compare Translations
8 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
നിങ്ങളുടെ സ്നേഹവിരുന്നുകളില്‍ അവര്‍ കളങ്കം ചേര്‍ക്കുന്നു. അവര്‍ ഒരുമിച്ചുകൂടി നിര്‍ഭയം കുടിച്ചുമറിഞ്ഞ് തങ്ങളെത്തന്നെ പോഷിപ്പിക്കുന്നു. കാറ്റു പറപ്പിച്ചുകൊണ്ടുപോകുന്ന ജലരഹിതമായ മേഘങ്ങളാണവര്‍; ഹേമന്തകാലത്ത് ഫലശൂന്യമായി നില്‌ക്കുന്ന വൃക്ഷങ്ങള്‍, അവ ഇല കൊഴിഞ്ഞും വേരറ്റും അങ്ങനെ ഇരുവിധം നിര്‍ജീവങ്ങള്‍!
Malayalam (ERV) WBTC Bible
നിങ്ങള്‍ പങ്കുവെക്കുന്ന പ്രത്യേക ഭക്ഷണത്തിലെ മലിനവസ്തുപോലെയാണവര്‍. അവര്‍ നിങ്ങള്‍ക്കൊപ്പം പേടി കൂടാതെ ഭക്ഷിക്കുന്നു. അവര്‍ അവരെക്കുറിച്ചു മാത്രം കരുതുന്നു. മഴപേറാത്ത മേഘങ്ങളാണ് അവര്‍. കാറ്റ് അതിനെ നാലുപാടും ചിതറിക്കും. സമയത്തു ഫലം തരാത്തതുകൊണ്ട് ഭൂമിയില്‍ നിന്നും പിഴുതെറിയപ്പെടുന്ന മരങ്ങളാണ് അവര്‍. അതിനാല്‍ അവര്‍ രണ്ടു പ്രാവശ്യം മരിച്ചവരാണ്.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ഇവർ നിങ്ങളുടെ സ്നേഹസദ്യകളിൽ മറഞ്ഞുകിടക്കുന്ന പാറകൾ; നിങ്ങളോടുകൂടെ വിരുന്നുകഴിഞ്ഞു ഭയംകൂടാതെ തങ്ങളെത്തന്നേ തീറ്റുന്നവർ; കാറ്റുകൊണ്ടു ഓടുന്ന വെള്ളമില്ലാത്ത മേഘങ്ങൾ; ഇലകൊഴിഞ്ഞും ഫലമില്ലാതെയും രണ്ടുരു ചത്തും വേരറ്റുംപോയ വൃക്ഷങ്ങൾ;
Malayalam 1992 MBSI
ഇവര്‍ നിങ്ങളുടെ സ്നേഹസദ്യകളില്‍ മറഞ്ഞുകിടക്കുന്ന പാറകള്‍; നിങ്ങളോടുകൂടെ വിരുന്നുകഴിഞ്ഞു ഭയംകൂടാതെ നിങ്ങളെത്തന്നേ തീറ്റുന്നവര്‍; കാറ്റുകൊണ്ടു ഔടുന്ന വെള്ളമില്ലാത്ത മേഘങ്ങള്‍; ഇലകൊഴിഞ്ഞും ഫലമില്ലാതെയും രണ്ടുരു ചത്തും വേരറ്റും പോയ വൃക്ഷങ്ങള്‍;
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ഇവർ നിങ്ങളുടെ സ്നേഹസദ്യകളിൽ മറഞ്ഞുകിടക്കുന്ന പാറകൾ; നിങ്ങളോടുകൂടെ വിരുന്നുകഴിക്കുമ്പോൾ ഭയംകൂടാതെ ഭക്ഷിക്കുന്നവർ; കാറ്റിൽ പാറിനടക്കുന്ന മേഘങ്ങൾ; ഫലം ഉണങ്ങിപ്പോയും ഫലമില്ലാതെയും, രണ്ടു തവണ ചത്തതും വേരോടെ പിഴുതെടുക്കപ്പെട്ടതുമായ വൃക്ഷങ്ങൾ;
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ഇവര്‍ നിങ്ങളുടെ സ്നേഹസദ്യകളില്‍ മറഞ്ഞുകിടക്കുന്ന പാറകള്‍; നിങ്ങളോടുകൂടെ വിരുന്നു കഴിഞ്ഞു ഭയം കൂടാതെ നിങ്ങളെത്തന്നെ തീറ്റുന്നവര്‍; കാറ്റുകൊണ്ട് ഓടുന്ന വെള്ളമില്ലാത്ത മേഘങ്ങള്‍; ഇല കൊഴിഞ്ഞും ഫലമില്ലാതെയും രണ്ടുരു ചത്തും വേരറ്റും പോയ വൃക്ഷങ്ങള്‍;
Malayalam Bible POC-ML 2013
തങ്ങളുടെ കാര്യംമാത്രം നോക്കി നിര്‍ഭയം തിന്നുകുടിച്ചു മദിക്കുന്ന അവര്‍ നിങ്ങളുടെ സ്‌നേഹവിരുന്നുകള്‍ക്കു കള ങ്കമാണ്; അവര്‍ കാറ്റിനാല്‍ തുരത്തപ്പെടുന്ന ജലശൂന്യമായ മേഘങ്ങളാണ്; ഉണങ്ങി കട പുഴകിയ ഫലശൂന്യമായ ശരത്‌കാലവൃക്‌ഷം പോലെയാണ്.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ഇവർ നിങ്ങളുടെ സ്നേഹവിരുന്നുകളിലെ കളങ്കങ്ങളാണ്. യാതൊരു ലജ്ജയുമില്ലാതെ തിന്നുകുടിച്ചു മദിക്കുന്നവർ! സ്വന്തം വിശപ്പുമാത്രം തീർക്കുന്ന ഇടയന്മാർ! കാറ്റിൽ പാറിപ്പോകുന്ന, വെള്ളമില്ലാത്ത മേഘങ്ങൾ! ഫലമില്ലാത്തതും പിഴുതെടുത്തതും രണ്ടുവട്ടം ചത്തതുമായ ശരൽക്കാല വൃക്ഷങ്ങൾ!